വത്തിക്കാന് പുതിയ ബ്രിട്ടീഷ് അംബാസഡര്‍

വത്തിക്കാന് പുതിയ ബ്രിട്ടീഷ് അംബാസഡര്‍

വത്തിക്കാന്‍: വത്തിക്കാനിലെ പുതിയ ബ്രിട്ടീഷ് അംബാസഡറായി സാലി അക്‌സ്‌വോര്‍ത്തി നിയമിതയായി. ഈ വര്‍ഷം ആഗസ്റ്റിലാണ് സാലി അക്‌സ്‌വോര്‍ത്തി  സ്ഥാനമേല്‍ക്കുക. 1986 മുതല്‍ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ സേവനമനുഷ്ഠിച്ചു വരികയാണ് അക്‌സ്‌വോര്‍ത്തി. നിലവിലെ വത്തിക്കാന്‍ ബ്രിട്ടീഷ് അംബാസഡര്‍ നൈഗല്‍ ബേക്കറിന്റെ പിന്‍ഗാമിയായാണ് അക്‌സ്‌വോര്‍ത്തി സ്ഥാനമേറ്റെടുക്കുന്നത്. വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസഡര്‍ എന്ന പദവി ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സാലി അക്‌സ്‌വോര്‍ത്തി അറിയിച്ചു.

You must be logged in to post a comment Login