വത്തിക്കാന് പുതിയ മാധ്യമവക്താവ്‌

വത്തിക്കാന് പുതിയ മാധ്യമവക്താവ്‌

വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍റെ പുതിയ  മാധ്യമ വക്താവായി അമേരിക്കന്‍ വംശജനായ ഗ്രഗ് ബ്രൂക്ക് ഓഗസ്റ്റ് 1 മുതല്‍ സ്ഥാനമേല്‍ക്കും.

56 വയസ്സുള്ള ഗ്രഗ് ബ്രൂക്ക് വത്തിക്കാന്‍ സെക്രട്ടറിയേറ്റില്‍ സീനിയര്‍ കമ്യൂണിക്കേഷന്‍സ് അഡൈ്വസറായി സേവനം ചെയ്തു വരികയായിരുന്നു. ഇതിനു മുന്‍പ് റോം ആസ്ഥാനമായുള്ള ഫോക്‌സ് ന്യൂസ് ചാനല്‍, ടൈം മാസിക എന്നിവയില്‍ ലേഖകനായി ജോലി ചെയ്തിരുന്നു.

വത്തിക്കാന്‍ പ്രസ്സ് ഓഫീസ് സഹ അദ്ധ്യക്ഷയായി സ്പാനിഷ് മാധ്യമപ്രവര്‍ത്തകയായ പലോമ ഗ്രേസിയായും ബ്രൂക്കിനൊപ്പും നിയുക്തയാകും. കഴിഞ്ഞ പത്തുവര്‍ഷമായി  വത്തിക്കാന്‍ മാധ്യമവക്താവായി  സേവനം ചെയ്തിരുന്നത് ഫാദര്‍ ഫെഡറികോ ലൊംബാര്‍ഡി ആയിരുന്നു.

You must be logged in to post a comment Login