വത്തിലീക്ക്‌സ്: വത്തിക്കാനില്‍ വിചാരണ പുരോഗമിക്കുന്നു

വത്തിലീക്ക്‌സ്: വത്തിക്കാനില്‍ വിചാരണ പുരോഗമിക്കുന്നു

വത്തിക്കാന്‍: വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ വത്തിക്കാനില്‍ വിചാരണ പുരോഗമിക്കുന്നു. വത്തിക്കാനിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയായ ഫ്രാന്‍സെസ്‌ക ഇമ്മാക്കുലേറ്റയെ ആണ് കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്തത്. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും രഹസ്യരേഖകള്‍ ചോര്‍ത്താന്‍ കൂട്ടു നിന്നിട്ടില്ലെന്നും ഫ്രാന്‍സെസ്‌ക വിചാരണക്കോടതിക്കു മുന്‍പാകെ പറഞ്ഞു. തുടക്കം മുതല്‍ താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഫ്രാന്‍സെസ്‌ക പറഞ്ഞു.

എന്നാല്‍ ‘വത്തിലീക്ക്‌സ്’ സംഭവത്തില്‍ താന്‍ തെറ്റു ചെയ്‌തെന്നും തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നുമാണ് കേസില്‍ വിചാരണ നേരിടുന്ന സ്പാനിഷ് മോണ്‍സിഞ്ഞോര്‍ ലൂസിയോ വലേജോ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

പറയുന്നതു ചെയ്തില്ലെങ്കില്‍ തന്നെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന വാട്ട്‌സ്അപ്പ് സന്ദേശം ഫ്രാന്‍സെസ്‌കയില്‍ നിന്നും തനിക്കു ലഭിച്ചിരുന്നു. അത് ശക്തമായ ഭീഷണിയായിരുന്നു. താന്‍ നിസ്സഹായനായിരുന്നുവെന്നും ഫ്രാന്‍സെസ്‌കയുടെ ഭീഷണിക്കു മുന്നില്‍ വഴങ്ങുകയായിരുന്നെന്നുമാണ് മോണ്‍സിഞ്ഞോര്‍ വലേജോ വിചാരണക്കോടതിക്കു മുന്‍പാകെ പറഞ്ഞത്.

You must be logged in to post a comment Login