വത്തിലീക്‌സ് കുറ്റാരോപിതര്‍ക്ക് മൂന്നു വര്‍ഷത്തിലേറെ തടവിന് ശുപാര്‍ശ

വത്തിലീക്‌സ് കുറ്റാരോപിതര്‍ക്ക് മൂന്നു വര്‍ഷത്തിലേറെ തടവിന് ശുപാര്‍ശ

കുപ്രസിദ്ധമായ വത്തിലീക്‌സ് കേസില്‍ വിചാരണ നേരിടുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിലേറെ തടവു ശിക്ഷ വിധിക്കാന്‍ പ്രൊസിക്യൂട്ടര്‍ ശുപാര്‍ശ ചെയ്തു.

പദ്ധതി ആസൂത്രണം ചെയ്ത ഫ്രാന്‍സെസ്‌ക ഷോക്വിക്ക് മൂന്നു വര്‍ഷവും 9 മാസവും തടവു ശിക്ഷ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വൈദികനായ ലൂസിയോ എയ്ഞ്ചല്‍ ബാല്‍ദയ്ക്ക് മൂന്നു വര്‍ഷവും 1 മാസവുമാണ് ശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്തത്. ഈ ഗൂഢാലോചനയ്ക്കു പിന്നിലെ എഞ്ചിന്‍ ഇദ്ദേഹമാണെന്ന് പ്രൊസിക്യൂട്ടര്‍ കരുതുന്നു.

മിയാവോയ്ക്ക് 1 വര്‍ഷവും 9 മാസവും, മാധ്യമപ്രവര്‍ത്തകന്‍ ജിയാന്‍ലൂയിജി നൂസ്സിക്ക് 1 വര്‍ഷം തടവും ശുപാര്‍ശ ചെയ്തു. തെളിവില്ലാത്തതിനാല്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ എമിലിയാനോ ഫിറ്റിപാല്‍ഡിയെ മോചിപ്പിക്കാനും ശുപാര്‍ശയുണ്ട്.

പ്രധാന കുറ്റാരോപിതരായ ഷോക്വി, വലേജോ മിയാവോ എന്നിവര്‍ ക്രിമിനല്‍ ബന്ധമുണ്ടെന്നും പ്രൊസിക്ക്യുട്ടര്‍ ആരോപിച്ചു. ഈ ബന്ധം പൊതുജനത്തിന് ഹാനികരമാണെന്നും അദ്ദേഹം വാദിച്ചു.

You must be logged in to post a comment Login