വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സാമ്പത്തിക രേഖകള്‍ രഹസ്യമായി ചോര്‍ത്തിയതില്‍ ആരോപണവിധേയരാക്കപ്പെട്ട അഞ്ചു പേര്‍ക്കെതിരെ വത്തിക്കാന്‍ വിധി പ്രഖ്യാപിച്ചു. എട്ടുമാസം നീണ്ടു നിന്ന വിചാരണയ്ക്കു ശേഷം ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥനെയും അല്മായ സ്ത്രീയെയും നിശ്ചിത മാസത്തേക്ക് ജയിലിലടയ്ക്കാനാണ് കോടതി വിധി.
സ്പാനിഷ് മോണ്‍. ലൂസിയോ ഏയ്ജല്‍ വലീജോ ബാല്ഡയെ രേഖ ചേര്‍ത്തിയതിന്റെ പേരില്‍ 18 മാസത്തോളം ജയിലില്‍ കഴിയണം. നേരത്തെ 8 മാസം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹത്തിനിനി 10 മാസം കൂടി ജയിലില്‍ തുടരേണ്ടതായി വരും.
ഇറ്റാലിയന്‍ പിആര്‍ ആയി ജോലി ചെയ്യുന്ന ഫ്രാന്‍സെസ്ക ചവുക്വിക്ക് 10 മാസം ജയിലില്‍ കഴിയണം. രേഖകള്‍ പുറത്തായതില്‍ ഇവരുടെ നേരിട്ടുള്ള പങ്കിനെക്കുറിച്ച് തെളിവുകളുടെ അഭാവത്തില്‍ കണ്ടെത്താനായില്ല. എന്നാല്‍ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചു എന്നു തെളിഞ്ഞതിനാലാണ് ഇവര്‍ക്ക് തടവുശിക്ഷ അനുഭവിക്കേണ്ടയായി വരുന്നത്.
അതേസമയം വത്തിക്കാന്റെ അധികാരാതിര്‍ത്തിക്കുള്ളില്‍ വരുന്നതല്ലാത്തതിനാല്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്ത്തകരയായ ജിയാന്‍ലൂയിഗി നൂസി, എമിലിയാനോ ഫിട്ടിപ്പാല്ഡി എന്നിവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു.
അഞ്ചാമത്തെ കുറ്റാരോപിതനായ നികോളാ മയിയോ എട്ടാമത്തെ വിചാരണയില്‍ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
You must be logged in to post a comment Login