വധശിക്ഷക്കെതിരെ മസാച്യുസെറ്റ്‌സ് ബിഷപ്പുമാര്‍

വധശിക്ഷക്കെതിരെ മസാച്യുസെറ്റ്‌സ് ബിഷപ്പുമാര്‍

bostonബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് കേസിലെ പ്രതി സോഖര്‍ സാര്‍നേവിന് വധശിക്ഷ നല്കരുതെന്നാവശ്യപ്പെട്ട് മസാച്യുസെറ്റ്‌സിലെ ബിഷപ്പുമാര്‍ രംഗത്ത്. 21 വയസുകാരനായ സാര്‍നേവ് ഫെഡറല്‍ കോടതിയില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. 2013ല്‍ നടന്ന ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് കേസില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിച്ചേക്കാം. ആക്രമണത്തില്‍ രണ്ടു പേര്‍ മരിക്കുകയും 260തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രവാദമുള്‍പ്പെടെ 30 തോളം കേസുകള്‍ സാര്‍നേവിന്റെ പേരിലുണ്ട്.
ഒരു കുറ്റവാളി സമൂഹത്തിനു ഭീഷണിയാകുകയും യാതൊരു രീതിയിലും അതിനെ തടയാന്‍ സാധിക്കാതെ വരുമ്പോളും മാത്രമേ വധശിക്ഷയെ ന്യായീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബിഷപ്പുമാര്‍ വാദിച്ചു. എന്നാല്‍ ഇന്ന് അത്തരം ആക്രമണങ്ങളെ തടയാന്‍ മാര്‍ഗമുള്ളപ്പോള്‍ വധശിക്ഷ എടുത്തു മാറ്റപ്പെടേണ്ടതാണ്. 2005 ലെ യു.എസ് കോണ്‍ഫറന്‍സിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മനുഷ്യജീവനെ ഇല്ലാതാക്കിക്കൊണ്ടുള്ള ഇത്തരം ശിക്ഷാരീതികള്‍ നീക്കം ചെയ്യേണ്ടതാണെന്നും ബിഷപ്പുമാര്‍ വാദിച്ചു..

You must be logged in to post a comment Login