വധശിക്ഷാ നിയമം എടുത്തുമാറ്റണമെന്ന ആവശ്യവുമായി തൃപുര നിയമസഭ

വധശിക്ഷാ നിയമം എടുത്തുമാറ്റണമെന്ന ആവശ്യവുമായി തൃപുര നിയമസഭ

downloadവധശിക്ഷാ നിയമം എടുത്തുമാറ്റണമെന്ന തീരുമാനവുമായി തൃപുരയിലെ ഇടതുഭരണപക്ഷവും കോണ്‍ഗ്രസ്സ് പ്രതിപക്ഷ നിയമസഭാംഗങ്ങളും കേന്ദ്രത്തെ സമീപിച്ചു. വധശിക്ഷയ്ക്ക് പകരം കുറ്റവാളികളെ മരണം വരെ തടവു ശിക്ഷയ്ക്ക് വിധിക്കണമെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ ജിതേന്ദ്ര സര്‍ക്കാര്‍ പ്രസ്താപനയില്‍ പറഞ്ഞു. വധശിക്ഷ ലഭിക്കുന്നവര്‍ക്ക് ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കുന്നതിനുള്ള അവസരം ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് നിയമസഭാംഗത്തിന്റെ അഭിപ്രായത്തോട് യോജിച്ച് മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. പശ്ചാത്തപമാണ് തെറ്റു ചെയ്തവര്‍ക്കുളള ഏറ്റവും വലിയ ശിക്ഷയെന്ന് യേശുക്രിസ്തുവിന്റെയും മഹാത്മാഗാന്ധിയുടെയും സാഹിത്യകാരനായ വിക്ടര്‍ ഹ്യൂഗോയുടെയും വാക്കുകള്‍ ഉച്ചരിച്ച് പ്രതിപക്ഷ നേതാവ് സുദീപ് റോയി ബര്‍മ്മന്‍ പറഞ്ഞു.

You must be logged in to post a comment Login