വധശിക്ഷ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ന്യൂ മെക്‌സിക്കോ ബിഷപ്പുമാര്‍

വധശിക്ഷ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ന്യൂ മെക്‌സിക്കോ ബിഷപ്പുമാര്‍

അല്‍ബുക്വെയര്‍ക്യൂ: രാജ്യത്ത് വീണ്ടും വധശിക്ഷ നടപ്പില്‍ വരുത്തുവാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ത്ത്  ന്യൂ മെക്‌സിക്കോയിലെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്.

ജീവന്‍ അമൂല്യമാണ് എന്ന കത്തോലിക്ക സഭയുടെ പഠനം ചൂണ്ടിക്കാട്ടിയാണ് ന്യൂ മെക്‌സിക്കോയിലെ ബിഷപ്പുമാര്‍ വധശിക്ഷയ്‌ക്കെതിരെ സംസാരിച്ചത്.
ജനനം മുതല്‍ സ്വഭാവിക മരണം വരെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് ദൈവം ദാനമായിത്തന്ന ജീവന്‍. സമൂഹത്തിലെ ഏതെങ്കിലുമൊരു വ്യക്തി കൊല്ലപ്പെടുന്നത് സങ്കടകരമായ കാര്യമാണ്. ബിഷപ്പുമാര്‍ വ്യക്തമാക്കി.

സമൂഹത്തിലെ ഏറ്റവും ഇളതലമുറക്കാരായ കുട്ടികളില്‍ നിന്ന് തുടങ്ങി ഒരു സമൂലമാറ്റത്തിന് പരിശ്രമിച്ചാല്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍ തടയാം. അങ്ങനെ വധശിക്ഷ ഒഴിവാക്കുകയും ചെയ്യാം. ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷത്തെ നിയമസഭാ സമ്മേളനത്തില്‍ വധശിക്ഷ നിയമം നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്ന മെക്‌സിക്കന്‍ ഗവര്‍ണ്ണരായ സൂസന്ന മാര്‍ട്ടിനെസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ബിഷപ്പുമാര്‍ പ്രതികരിച്ചത്.

You must be logged in to post a comment Login