വധിക്കപ്പെട്ട മാര്‍പാപ്പമാര്‍

വധിക്കപ്പെട്ട മാര്‍പാപ്പമാര്‍

ആഗോളസഭയിലെ ആദ്യ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസ് തന്നെയാണ് കൊല്ലപ്പെട്ട മാര്‍പാപ്പമാരില്‍ ഒന്നാമന്‍. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി ക്രൂശുമരണമാണ് അദ്ദേഹം വരിച്ചത്. നീറോ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു പത്രോസിന്റെ രക്തസാക്ഷിത്വം.

പോപ്പ് വിശുദ്ധ ക്ലെമന്റ് ഒന്നാമനെ കരിങ്കടലില്‍ കഴുത്തില്‍ കയറിട്ട് മുക്കിക്കൊല്ലുകയായിരുന്നു.

മൂന്നുവര്‍ഷം മാത്രം പാപ്പ സ്ഥാനത്തിരുന്ന വ്യക്തിയാണ് പോപ്പ് സെന്റ് സ്റ്റീഫന്‍ ഒന്നാമന്‍. വലേറിയന്‍ ചക്രവര്‍ത്തിയുടെ ആജ്ഞ അനുസരിച്ച് പേപ്പല്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തെ കഴുത്ത് വെട്ടിക്കൊലപെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ചോര വീണ കസേര ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.

സ്റ്റീഫന്‍ ഒന്നാമന് ശേഷം അധികാരത്തിലെത്തിയത് പോപ്പ് സെന്റ് സിക്സറ്റസായിരുന്നു. റോമന്‍ ദൈവങ്ങളെ വണങ്ങുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്ന് വലേറിയന്‍ ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതിന് പോപ്പ് സിക്‌സറ്റസ് സന്നദ്ധനായില്ല. തിരുവചനസന്ദേശം നല്കിക്കൊണ്ടിരിക്കുമ്പോള്‍ പാപ്പയെ ചക്രവര്‍ത്തിയുടെ ഭടന്മാര്‍ പിടിച്ചുകെട്ടിക്കൊണ്ടുപോകുകയും ശിരച്ഛേദം നടത്തുകയുമായിരുന്നു.

രാഷ്ട്രീയ ഉപജാപകങ്ങളുടെ ഭാഗമായിട്ടായിരുന്നു പോപ്പ് ജോണ്‍ എട്ടാമനെ കൊലപെടുത്തിയത്. ഒരു ബന്ധു അദ്ദേഹത്തിന് പാനീയത്തില്‍ വിഷം കലര്‍ത്തികൊടുക്കുകയായിരുന്നു. വിഷം ഉടനടി ഫലം ചെയ്ത് കാണാത്തതിനാല്‍ ബന്ധു തിരികെ വന്ന് ചുറ്റികയ്ക്കടിച്ച് പാപ്പയെ കൊലപെടുത്തി.

സ്റ്റീഫന്‍ ആറാമനെന്നും ഏഴാമനെന്നും വിളിക്കപ്പെടുന്ന പാപ്പയും കൊല ചെയ്യപ്പെടുകയായിരുന്നു. അതുപോലെ ബെനഡിക്ട് ഏഴാമന്‍ പാപ്പ, ജോണ്‍ ഇരുപത്തിഒന്നാമന്‍ പാപ്പ എന്നിവരും വധിക്കപ്പെടുകയായിരുന്നു.

ബി

You must be logged in to post a comment Login