വനിതകളുടെ ഡീക്കന്‍ പദവി: പുതിയ കമ്മീഷന്‍ നിലവില്‍

വനിതകളുടെ ഡീക്കന്‍ പദവി: പുതിയ കമ്മീഷന്‍ നിലവില്‍

വത്തിക്കാന്‍: വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്കുന്ന വിഷയത്തില്‍ പഠനം നടത്തുന്നതിനായി പുതിയ കമ്മീഷനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2002 ലാണ് വനിതകളുടെ ഡീക്കന്‍ പദവിയെ സംബന്ധിച്ച് പഠനം നടത്താന്‍ വത്തിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നത്.

എന്നാല്‍ അന്നത്തെ റിപ്പോര്‍ട്ട് അനുസരിച്ച് വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്കണ്ടാ എന്നായിരുന്നു തീരുമാനം.വിവാഹം ആശീര്‍വദിക്കുക, മാമ്മോദീസാ നടത്തുക, മൃതസംസ്‌കാരശുശ്രൂഷകള്‍ക്ക് കാര്‍മ്മികരായിരിക്കുക തുടങ്ങിയവയാണ് ഡീക്കന്മാരുടെ പദവികള്‍.

ആദിമസഭയില്‍ വനിതകള്‍ ഡീക്കന്മാരായി സേവനം ചെയ്തിരുന്നു.

You must be logged in to post a comment Login