വനിതകള്‍ക്ക് ഡീക്കന്‍ പദവി; മാധ്യമങ്ങളുടെ നിലപാട് മാര്‍പാപ്പയില്‍ രോഷമുളവാക്കി

വനിതകള്‍ക്ക് ഡീക്കന്‍ പദവി; മാധ്യമങ്ങളുടെ നിലപാട് മാര്‍പാപ്പയില്‍ രോഷമുളവാക്കി

വത്തിക്കാന്‍ സിറ്റി: വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്‍കാന്‍ സഭ വഴിയൊരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചത് തന്നില്‍ കോപമുളവാക്കിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമങ്ങളോട് പറഞ്ഞു.

“വാര്‍ത്ത പ്രചരിച്ചപ്പോള്‍ ഏറ്റവുമാദ്യം അത്ഭുതപ്പെട്ടത് ഞാനാണ്,” മൂന്നു ദിവസത്തെ അര്‍മേനിയന്‍ പര്യടനത്തിനു ശേഷം റോമിലേക്ക് യാത്രതിരിച്ച ഫ്രാന്‍സിസ് പാപ്പ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശരിയായ കാര്യങ്ങളല്ല അവര്‍ പറഞ്ഞിരുന്നത്. അതാണ് എന്നില്‍ ദേഷ്യമുളവാക്കിയത്.

മെയ് 12ന് നടന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറല്‍ മീറ്റിങ്ങില്‍ വച്ച് എന്തു കൊണ്ട് സ്ത്രീകള്‍ക്ക് ഡീക്കന്‍ പദവി നല്‍കുന്നില്ല എന്ന് ഒരു കന്യാസ്ത്രീ മാര്‍പാപ്പയോട് ചോദിച്ചിരുന്നു. ഇതിനുള്ള ഉത്തരമായാണ് ഫ്രാന്‍സിസ് പാപ്പ കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ കമ്മീഷണനെ നിയോഗിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ പാപ്പയുടെ വാക്കുകള്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

You must be logged in to post a comment Login