വനിതാ ഡീക്കന്‍ പദവി പുനര്‍സ്ഥാപനം: പാപ്പാ പുതിയ കമ്മീഷനെ വയ്ക്കും

വനിതാ ഡീക്കന്‍ പദവി പുനര്‍സ്ഥാപനം: പാപ്പാ പുതിയ കമ്മീഷനെ വയ്ക്കും

സഭയില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ കുറിച്ചും വനിതാ ഡീക്കന്മാരുടെ പദവി പുനര്‍സ്ഥാപിക്കുന്നതിന്റെ സാധ്യതകളെ പറ്റിയും പഠിക്കുന്നതിന് കമ്മീഷനെ വയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. വിവിധ വനിതാ സന്ന്യാസസഭകളുടെ മേധാവികളായ 900 പേര്‍ സംബന്ധിച്ച അന്താരാഷ്ട്ര സുപ്പീരിയര്‍ ജനറല്‍മാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു, പാപ്പാ.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ സന്ന്യാസജീവിതത്തില്‍ സ്ത്രീകളുടെ ദൗത്യവും ശുശ്രൂഷയും ചര്‍ച്ചാവിഷയമായി. വനിതാ ഡീക്കന്മാരുടെ ചരിത്രവും പരാമര്‍ശിക്കപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ വനിതാ ഡീക്കന്‍മാരുട റോളിനെ സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും അതിനാല്‍ വിശദമായ പഠനം ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

അഞ്ചാം നൂറ്റാണ്ട് വരെ പാശ്ചാത്യ സഭയില്‍ ഡീക്കന്‍ സമ്പ്രാദയം തഴച്ചു വളര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഇടിവു സംഭവിക്കുകയും വൈദിക പട്ടത്തിന് മുന്നോടിയായി മാത്രം ഡീക്കന്മാരായി അഭിഷേകം നല്‍കുന്ന പതിവ് നിലവില്‍ വരികയും ചെയ്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് സനാതന ഡീക്കന്‍ പദവി പുനര്‍സ്ഥാപിക്കപ്പെട്ടു. ഈ പദവി സ്ത്രീകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും എന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. ആദ്യ നൂറ്റാണ്ടുകളില്‍ വനിതാ ഡീക്കന്‍ പദവി നിലനിന്നിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പൗലോസ് ശ്ലീഹ റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ ഫീബ എന്നൊരു വനിതാ ഡീക്കന്റെ കാര്യം സൂചിപ്പിക്കുന്നുണ്ട്.

 

ഫ്രേസര്‍

You must be logged in to post a comment Login