വനിതാ തടവുകാര്‍ക്കായി ശ്രീലങ്കന്‍ കര്‍ദ്ദിനാളിന്റെ വിശുദ്ധ കുര്‍ബാന

ശ്രീലങ്ക: ശ്രീലങ്കയിലെ വേലിക്കാട ജയിലിലുള്ള വനിതാ തടവുകാര്‍ക്കായി കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജയിലിനുള്ളിനുള്ള ചാപ്പലിലായിരുന്നു ബലിയര്‍പ്പണം. ജയില്‍ ചാപ്പലിന്റെ ചുമതലയുള്ള ഫാദര്‍ ജൂലിയാന്‍ പാട്രിക് പെരേരയും ഹോളി ഫാമിലി സന്യാസ സഭയിലെ കന്യാസ്ത്രിമാരും ദിവ്യബലിയില്‍ സന്നിഹിതരായിരുന്നു.

ജയിലുള്ളിലെ ജീവിതം ഒരവസരമായി കാണണമെന്നും അതൊരു മാറ്റത്തിനു കാരണമാകണമെന്നും കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പറഞ്ഞു. ദൈവത്തിന്റെ കരുണയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വനിതാ തടവുകാരുമായി കര്‍ദ്ദിനാള്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്തും ഇവര്‍ കൈമാറി.

You must be logged in to post a comment Login