വയല്

വയല്

vayalഭൂമിയോളം നല്ല പാഠപുസ്തകമില്ല. ചേ രാജവംശത്തിന്റെ ഗ്രന്ഥ സൂക്ഷിപ്പുകാരനായ ലവോത്സായെ പ്രകാശിപ്പിച്ചത് താന്‍ വായിച്ച, കാവലിരുന്ന പുസ്തകങ്ങളായിരുന്നില്ല. പകരം പുഴയോരത്തിരിക്കുമ്പോള്‍ ജലരാശിയിലേക്ക് അടര്ന്നു വീണ ഒരില! അതിനെ നോക്കിനോക്കിയിരിക്കുമ്പോള്‍ അകത്ത് അഭൗമികമായ എന്തോ ഒന്ന് സംഭവിച്ചു…

മണ്ണിനെയും പരിസരത്തെയും ഹരിതപ്രപഞ്ചത്തെയുമൊക്കെ ശ്രദ്ധിച്ചു തുടങ്ങിയാല്‍ വൈകാതെ ആത്മീയതയിലേക്കുള്ള ഇടനാഴിതന്നെ അവയെന്ന് വെളിപ്പെട്ടു കിട്ടും. അതുകൊണ്ടായിരിക്കണം ഭൂമിയില്‍ നിന്ന് പഠിക്കുവാന്‍, ഋതുക്കളെ ശ്രദ്ധിക്കുവാന്‍ വിത്തുകളെ സംരക്ഷിക്കുവാന്‍ ഒക്കെ ആ മരപ്പണിക്കാരന്‍ തന്റെ കാലത്തെ ഓര്മ്മി പ്പിച്ചത്. മണ്ണിനോട് നിരക്കുന്ന കുറെ അധികം കാര്യങ്ങള്‍ നമ്മുടെ കാലത്തില്‍ സംഭവിക്കുന്നുവെന്നുള്ളത് അതല്ത്തന്നെ ഒരു സുവിശേഷമാണ്.

ഏതാനും മാസങ്ങള്ക്കു മുമ്പ് ഒരു വിത്തുത്സവത്തിനു പോയി. കണ്ണൂരില്‍ കേളകമെന്ന സ്ഥലത്ത്, ജൈവകര്ഷ്കരുടെ ഒത്തുചെരലിന് അവരങ്ങനെയാണ് പേരിട്ടിരുന്നത്. അനവധി ചെറിയ ചെറിയ സ്റ്റാളുകളിലായി കേട്ടറിവുപോലുമില്ലാത്ത വിത്തുകള്‍. ഭംഗിയുള്ള ഒരിടമായി അതനുഭവപ്പെട്ടു. കന്നടയില്‍ നിന്ന് മുന്നൂറു തരം നെല്വി്ത്തുകളുമായി ഒരു മനുഷ്യന്‍ ആത്മവിശ്വാസത്തോടെ നില്ക്കുതന്നു.

അമ്മ കുട്ടനാട്ടില്നിന്നാണ്. ആ അര്ത്ഥത്തില്‍ കുറച്ചൊരു വയല്ക്കാറ്റേറ്റിട്ടുണ്ടെങ്കിലും ഒരു പത്ത് വിത്തുകളുടെ പേരുപോലും ഓര്മ്മി ച്ചെടുക്കാനാവുന്നില്ല. ഈ മനുഷ്യന്‍ ആത്മാവില്‍ എത്ര ധനികനായിരിക്കും. വിത്തുകളില്‍ നിന്ന് ആത്മീയതയിലേക്ക് താനേ തുറയുന്ന ഒരു വാതിലുണ്ട്.
അന്തകവിത്ത് എന്ന വാക്കുപോലും നമ്മെ ഭയപ്പെടുത്തുന്നതെങ്ങനെയാണ്. ഒറ്റ ഉപയോഗത്തോടുകൂടി തീരുന്ന വിധത്തില്‍ ജൈവികമായ കാര്യങ്ങള്ക്ക് അറുതിയുണ്ടാവുക എന്തു ഭാരപ്പെടുന്ന വിചാരമാണ്. വിത്തെന്നു പറയുന്നതുതന്നെ ജീവന്‍ കൈമാറാനുള്ളതാണ്. വിത്തിലായിരുന്നു മനുഷ്യന്റെ സാംസ്‌കാരികാനുഭവങ്ങള്‍ ആരംഭിച്ചതുപോലും. ഫോക്‌ലോറുകളിലൊക്കെ അതിന്റെ സ്വാധീനം തെളിഞ്ഞു വായിക്കാവുന്നതാണ്. കേരളത്തില്‍ പ്രചാരത്തിലുള്ള നാടോടി അനുഷ്ഠാനങ്ങളുടെയെല്ലാം അടിസ്ഥാനം വിത്തുപൊലിപ്പാട്ടുകളാണ്. ഭൂമിയിലേക്ക് വിത്ത് കൊണ്ടുപോകുവാന്‍ നിയോഗിക്കപ്പെട്ട അന്നം ചെറുകിളി എന്ന പുലയ സ്ത്രീയുടെ കഥകള്‍ സംസ്‌കാരചരിത്രത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ആത്മഹത്യക്ക് മുമ്പ് വാന്ഗോ്ഗ് വരച്ച ചിത്രം വിളഞ്ഞു നില്ക്കുന്ന ഗോതമ്പുപാടമായിരുന്നുവെന്ന് പ്രത്യേകം ഓര്ക്കാം .

ഏറ്റവും ഒടുവില്‍ നമുക്കിടയില്‍ രൂപപ്പെട്ട ആ ജൈവ മനുഷ്യനെന്ന പദം പോലും എടുക്കൂ. ഫുക്കുവോക്കയെ വായിച്ചിട്ടില്ലെങ്കില്‍ ലോകത്തെ ഏറ്റവും നല്ല ആത്മീയ ഗ്രന്ഥത്തെ നിങ്ങളിനിയും തൊട്ടിട്ടില്ലെന്നു സാരം. എര്ത്ത് ബോള്‍ എന്നൊരു പദം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ചെറിയൊരുരുള മണ്ണിനകത്ത് പലതരത്തിലുള്ള വിത്തുകള്‍ കുത്തിവെക്കുക. ഓര്ക്കുലമ്പോള്ത്തന്നെ ഈര്പ്പം ഉണ്ടാകുന്നു. ഭൂമിയെത്തന്നെ ഒരു സീഡ് ബോളായി നിനയ്ക്കാന്‍ കഴിയുമ്പോള്‍ നമ്മുടെ ആത്മീയതയ്ക്ക് കുറേക്കൂടി തണുപ്പുണ്ടാവുന്നു. ആഴമുണ്ടാകുന്നു. മനുഷ്യന്റെ ഉള്ളില്‍ വളരാനിടമുള്ള ഏതൊരു ആശയത്തെയും വിചാരത്തെയും വിവക്ഷിക്കുവാന്‍ ഉപയോഗിക്കാവുന്ന ഒരു പദമാണിത്. അതുകൊണ്ടുതന്നെ വിത്തിനു സംഭവിക്കുന്ന കാര്യങ്ങള്‍ ഭൂമിക്കു സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. സേക്രഡ് സീഡ്‌സ് എന്ന പേരില്‍ ഒരു എഡിറ്റഡ് വര്ക്കുണ്ട്. പവിത്ര വിത്തുകള്‍! ഏതു വിത്താണ് ആ വിശേഷണത്തിന് അര്ഹ മല്ലാത്തത്. അതിന്റെ ആമുഖത്തില്‍ വന്ദനശിവ ഇത് സൂചിപ്പിക്കുന്നുണ്ട്.

ഒരു തരത്തില്‍ പ്രപഞ്ചോത്പത്തിയുടെയും ജീവബന്ധങ്ങളുടെയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അടക്കം ചെയ്ത രൂപകങ്ങളാണ് വിത്തുകള്‍. പക്ഷെ, അവയ്ക്ക് വിളനിലങ്ങള്‍ ഉണ്ടാകാറില്ല. വിത്തുകള്‍ ആത്മീയ രൂപകങ്ങളായി മാറുന്ന കാഴ്ചകള്‍ പ്രചഞ്ചം നിറഞ്ഞു നില്ക്കു ന്നു. പരാഗണം സൃഷ്ടിയുടെ രഹസ്യത്തോളം വിശുദ്ധമായ പ്രക്രിയയാണ്. ജൈവികമായ ഒരു സമഗ്രത വിത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിണാമത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്. ഭൂമിയിലെ അഴകുള്ളതെല്ലാം നിലനില്ക്കുനന്നത് വിത്തുമായി ബന്ധപ്പെട്ടാണ്. എന്തിനാണ് ഇത്രയും വര്ണ്ണ പ്പകിട്ടുള്ള പൂക്കളും പഴങ്ങളും. നമ്മുടെ കണ്ണിനാനന്ദം തരുവാനല്ല, മറിച്ച് വിത്തിനെ നിലനിര്ത്താ ന്‍ വേണ്ടി പ്രപഞ്ചം സ്വീകരിക്കുന്ന രീതിയാണിത്. ഇത്രയും പകിട്ടുണ്ടെങ്കില്‍ മാത്രമേ പൂമ്പാറ്റകളും ചെറുകിളികളും ആ പൂക്കളിലേക്ക് വരൂ. എന്തൊക്കെ വിസ്മയങ്ങളിലൂടെയാണ് ഭൂമിയില്‍ വിത്തുകളുടെ കൈമാറ്റം. അപ്പൂപ്പന്താടി തൊട്ട് ആലോചിച്ചു തുടങ്ങിയാല്‍ മതി. മൗറീഷ്യസില്‍ ഡോഡോ എന്നൊരു പക്ഷി ഇല്ലാതായതോടുകൂടി പ്രത്യേകതരം പഴമരവും ഇല്ലാതായി. ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് വളരെ വൈകിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. കാരണം ഈ പഴമരത്തിന്റെ വിത്തുകള്‍ കൈമാറ്റം ചെയ്തിരുന്നത് ഡോഡോ എന്ന ചെറുപക്ഷിയാണ്. അതിന്റെ ദഹനപ്രക്രിയയിലൂടെ കടന്നുപോകുമ്പോഴാണ് വിത്തിനു പതം ഉണ്ടാവുക. വിത്തുമായി യാത്രചെയ്യേണ്ടവരെക്കുറിച്ചും സുപുഷ്പികളുടെ ധര്മ്മമത്തെക്കുറിച്ചും പ്രകൃതിക്ക് ചില തീര്പ്പുകളുണ്ട്.
മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ എന്നു പറയാവുന്ന ‘ദൈവത്തിന്റെ കണ്ണി’ലെ ഉമ്മുവും ആഖ്യാതാവും തമ്മിലുള്ള നിഗൂഢ്മായ സാഹോദര്യം…ആ കുട്ടികള്‍ ഉറങ്ങുന്നതും ഉണരുന്നതും വ്യഥകളനുഭവിക്കുന്നതും കാത്തിരിക്കുന്നതും എല്ലാം അവര്‍ വിതച്ച പയറുമണികളുടെ തളിര്പ്പി ലേക്കാണ്. ബന്ധങ്ങള്‍ തരുന്ന ലഹരിപോലെ ഗൂഢമായ ആഹ്ലാദങ്ങള്‍ മണ്ണും വിതയുമായി മനുഷ്യനുണ്ടെന്ന് പരപ്പനങ്ങാടിയുടെ ഉള്പ്രദേശങ്ങള്‍ പറയുന്നു. സാറാജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിലും ഇതുണ്ട്. ആത്മാവില്‍ നിതാന്തമായി വിശന്നും ദാഹിച്ചും പ്രണയത്തിനും ഭൂമിക്കും വേണ്ടി ജീവിക്കുന്ന പോള്‍ ‘ഭൂമി വാതുക്കലി’ല്‍ വിതയ്‌ക്കേണ്ട വിത്തുകള്‍ പ്രണയികള്‍ ഒരുമിച്ചാണ് അളക്കേണ്ടതെന്ന് വിചാരിക്കുന്നുണ്ട്. പ്രണയംപോലെ തളിര്ക്കേണ്ട ഒന്നാണ് വിത്ത്.
വിത്ത് എന്ന പ്രതീകത്തെ യേശു എത്ര ഭംഗിയായി ഉപയോഗിച്ചു. വിതക്കാരന്‍ വിതയ്ക്കാനായി പോയി… നിത്യനായ വിതക്കാരനെന്നാണ് ദൈവത്തെ യേശു വിശേഷിപ്പിച്ചത്. മനുഷ്യനുള്ളല്‍ വീഴുന്ന, ഹൃദയവയലിനെ ഉര്വ്വരമാക്കുന്ന എല്ലാ അനുഭവങ്ങളിലും ആ വിതക്കാരന്റെ ഉപമ ആവര്ത്തി ക്കപ്പെടുന്നുണ്ട്. വിത്ത് എന്ന് വാക്കിനെ ചേര്ത്തു പിടിക്കുമ്പോള്‍ അതിലിത്രയെങ്കിലും കാര്യങ്ങള്‍ മറഞ്ഞിരിപ്പുണ്ടാകണം.
ഒന്ന് ഉണര്വ്വിന്റെ രൂപകമാണിത്. വേദപുസ്തകത്തിന്റെ ഭാഷയില്‍ ജാഗ്രത. ഒരാള്‍ ജീവിതത്തിലുടനീളം പുലര്ത്തേ്ണ്ട ഉണര്വ്വി ന്റെ ആവശ്യകതയാണ് ഓരോ വിത്തിനും അയാളോട് മന്ത്രിക്കാനുള്ളത്. ആ ഉണര്വ്വില്ലാതെ പോകുമ്പോഴാണ് ശത്രു വന്ന് കള വിതയ്ക്കുന്നത്.
രണ്ടാമത്തേത് അവബോധവുമായി ബന്ധപ്പെട്ട വിചാരമാണ്. സീഡ് ഓഫ് ക്രൈസ്റ്റ് എന്നൊരു പദം യോഗാത്മകതയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ‘നിന്റെ ഉള്ളില്‍ ഒരു ഗുരുബോധത്തിന്റെ വിത്തുണ്ട്. ആ വിത്തു കൊണ്ട് നീ എന്തു ചെയ്തു’ എന്ന ചോദ്യമുണ്ടായിരിക്കും. താലന്തിന്റെ കഥയൊക്കെ ഇതേ ചോദ്യത്തിന്റെ ആവര്ത്തനം തന്നെയാണ്. സ്വന്തം സാധ്യതയുടെ പൊന്‍നാണയം കൊണ്ട് നീ എന്തു ചെയ്തു? ചിലരത് വ്യാപാരത്തില്‍ നല്കി് വര്ദ്ധിപ്പിക്കുന്നു. വേറെ ചിലര്‍ അത് ഒളിപ്പിച്ചുവച്ച് ഒടുവില്‍ ഓട്ടക്കൈയോടെ നില്ക്കു ന്നത് നീ കാണുന്നില്ലേ. ഇത്തിരി സൂര്യ വെളിച്ചം, ഒരുപിടി മണ്ണ്, ഒരു കൈക്കുമ്പിള്‍ ജലം, ആ വിത്തുകളൊക്കെ എന്നേ മുളച്ചേനേ. ഏല്പ്പിച്ച വിത്ത് പടുമുളയാകുന്നതിനെക്കാള്‍ മോശപ്പെട്ട മറ്റൊന്നില്ല.
കാത്തിരിപ്പിന്റെ പ്രതീകമാണ് വിത്ത്. മൂവായിരത്തിലേറെ വര്ഷംന പഴക്കമുള്ള പിരമിഡുകളില്‍ മൃതശരീരം സംസ്‌കരിക്കുന്ന വേളകളില്‍ വിത്ത് ചേര്ത്ത് വയ്ക്കുന്ന രീതിയുണ്ട്. പലയിടങ്ങളിലും വിത്തുകള്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. നമ്മുടെ നാട്ടിലെ നവധാന്യ സങ്കല്പ്പം ഓര്ക്കുക. ഒമ്പത് ധാന്യങ്ങള്‍ ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. വായ്ക്കരി എന്ന ഹൈന്ദവരീതി ചേര്ത്തു്വായിക്കാവുന്നതാണ്. യഹൂദര്ക്കിടയില്‍ മരണാസന്നന്റെ ചിറികോണില്‍ സ്വന്തം ദേശത്തു നിന്ന് കരുതിവച്ച ഒരു നുള്ള് മണ്ണ് വയ്ക്കുന്ന രീതിയുണ്ട്. നമിക്കേണ്ട വിത്തി നെല്ലു തന്നെയാണ്. ബാക്കിയുള്ള എല്ലാ വിത്തുകള്ക്കും ജീര്ണ്ണം സംഭവിക്കുന്നു. എന്നാല്‍, നെല്ല് നശിക്കുന്നില്ല. ഒരു പക്ഷെ, മാനവരാശിയുടെ നിലനില്പ്പി നുവേണ്ടിയുള്ള കണ്ടെത്തലുകളില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നതും അതുതന്നെയാണ്. വേദപുസ്തകം തുറക്കുമ്പോഴൊക്കെ ഞാന്‍ ഓര്ക്കാറുണ്ട്. രണ്ടായിരം വര്ഷം പഴക്കമുള്ളൊരു കാത്തിരിപ്പ്. പിരമഡില്‍ നിന്ന് ലഭിച്ച വിത്തുകള്‍ നനഞ്ഞ മണ്ണിലിട്ടപ്പോള്‍ അതിന് മുളപൊട്ടിയതുപൊലെ ഈര്പ്പ്മുള്ള പുതിയ നിലങ്ങളെ തേടി അതിങ്ങനെ. ബൈബിളാണ് ഭംഗിയുള്ള ഒരു എര്ത്ത്ി ബോള്‍. കാത്തിരിപ്പിന്റെ പ്രതിധ്വനികളാണ് വേദപുസ്തകം മുഴുവന്‍. ഉത്തമഗീതംപോലെ അവസാനിക്കുന്നത് എങ്ങനെയെന്ന് നോക്കൂ.
നാലാമതായി അതിലൊരു നൈരന്തര്യത്തിന്റെ കഥയുണ്ട്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില സുകൃതമൂല്യങ്ങള്‍. സാര്ത്ഥിവാഹകര്‍ രൂപപ്പെട്ടതങ്ങനെയാണ്. എന്തിനുവേണ്ടിയാണ് ആ തച്ചന്‍ ഭൂമിയുടെ അതിരുകളിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. ചില വിത്തുകള്‍ കൈ മാറാന്‍ വേണ്ടിയാണ്. ശാഠ്യങ്ങളില്‍ നിന്നല്ല, സ്വന്തം ജീവിതത്തെ പ്രകാശിപ്പിച്ച ചില അനുഭവങ്ങളും പങ്കുവയ്ക്കപ്പെടണമെന്ന അടിസ്ഥാനപരമായ മാനവരാശിയോടുള്ള അനുഭാവത്തില്‍ നിന്നാണ് സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നത്. ക്രിസ്തുവിലും പഴക്കമുള്ള ബുദ്ധ പാരമ്പര്യത്തില്‍ നിന്നാണ് അത്തരം ചില താത്പര്യങ്ങളുമായി മനുഷ്യര്‍ ഊരു ചുറ്റാന്‍ ഇറങ്ങിയത്. അത് അവരുടെ ധര്മ്മയമായിത്തന്നെ അവരെണ്ണി. ചില വിത്തുകള്ക്ക് തുടര്ച്ച ആവശ്യമുണ്ട്. വിനയപൂര്വ്വം സംഭവിക്കേണ്ട ഒരു കൈമാറ്റ പ്രക്രിയയാണത്.

വിതക്കാരനെന്നുപോലുമല്ല യേശു അവരെ വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ വിതക്കാത്ത പാടങ്ങളിലേക്കാണ് ഞാന്‍ നിങ്ങളെ അയയ്ക്കുന്നത്. വിത്തിനെ ഓര്മ്മിപ്പിക്കുക മാത്രമാണ് അവരുടെ ധര്മ്മം. മനുഷ്യന്‍ രൂപപ്പെട്ടപ്പോള്ത്തന്നെ അവരുടെ ഉള്ളില്‍ ചില വിത്തുകളും ഉണ്ട്. ചിലരെങ്കിലും അത് മറന്നു തുടങ്ങയിട്ടുണ്ടാകും. അഞ്ചാമതായി എണ്ണിയാല്‍ തീരാത്ത മനോസാധ്യതയുടെ സൂചനയാണിത്. തങ്ങളുടെ സാധ്യതകള്‍ എത്ര കുറച്ചാണ് ഓരോരുത്തരും ഉപയോഗപ്പെടുത്തുന്നത്. അവരിലെ ആ സാധ്യതയെ കാണാതെ പോകുന്നതും കഷ്ടമാണ്. മാതാപിതാക്കന്മാര്‍-അദ്ധ്യാപകരൊക്കെ ആ പഴയ ഗരുവചനമോര്ക്കണം. ഒരാപ്പിളില്‍ എത്ര വിത്തുണ്ടെന്ന് നിങ്ങള്ക്കെണ്ണിയെടുക്കാനായെന്നിരിക്കും. എന്നാല്‍, ഒരു കുരുവിനുള്ളില്‍ എത്ര ആപ്പിളുണ്ടെന്ന് ഇനിയും ആരും എണ്ണിയിട്ടില്ല. ഒരു കൃഷിക്കാരന്‍ പറഞ്ഞതുപോലെ വെറുതെ കുത്തിയിട്ടു പോകുക എന്നതാണ് നമ്മുടെ ധര്മ്മം . പിന്നീട് എന്ത് എന്നത് നമ്മുടെ കയ്യില്‍ ഒതുങ്ങുന്നില്ല. പുറത്തുനിന്ന് വരുന്ന ഒന്നിനും നിങ്ങളെ അശുദ്ധരാക്കാന്‍ ആവില്ല എന്ന് യേശു മൊഴികള്ക്ക് പുറത്തുനിന്നു വരുന്ന ഒന്നിനും നിങ്ങളെ ശുദ്ധീകരിക്കാനാവില്ല എന്നും വായന സാധ്യമാണ്. അതിന്റെ അര്ത്ഥം ഓരോരുത്തരും ഗൃഹപാഠം ചെയ്യേണ്ടത് അവനവന്റെ സാധ്യതയെയാണെന്നാണ്.
ഒടുവിലായി വിത്തോളം പ്രത്യാശ തരുന്ന മറ്റൊരു പദമില്ല. മരണവീടുകളില്‍ നിന്നൊക്കെ ആ ഗീതം മുഴങ്ങുന്നുണ്ട്. മഴ പെയ്യുമ്പോള്‍ വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു. വിത്തുമായി ബന്ധപ്പെട്ട ഒരു മെക്‌സിക്കന്‍ പഴഞ്ചൊല്ലുണ്ട്. ‘ നിങ്ങളെന്നെ കുഴിച്ചുമൂടിയപ്പോള്‍ അറിഞ്ഞില്ല ഞാനൊരു വിത്തായിരുന്നുവെന്ന്’ നീതിക്കും ഏകതയ്ക്കും സമഭാവനയ്ക്കും വേണ്ടി സംസാരിച്ചു തുടങ്ങിയ എല്ലാവരെയും അവരുടെ കാലം തങ്ങളാല്‍ ആകുന്ന വിധത്തില്‍ കുഴിച്ചുമൂടിയിട്ടുണ്ട്. എന്നിട്ടും അവരില്‍ നിന്ന് അതേ പ്രേരണ ഏറ്റുവാങ്ങി ഒരായിരം പുല്നാമ്പുകള്‍… മണ്ണില്‍ വീണ ഒരു വിത്ത് കൊയ്ത്തായി മാറിയതിന്റെ ഓര്മ്മയായി വീണ്ടും ഈസ്റ്റര്‍…..

One Response to "വയല്"

  1. renuka s manalar   April 8, 2015 at 8:36 am

    Language…resembles evergreen forest..

You must be logged in to post a comment Login