വരുന്നൂ കാണ്ടമാല്‍ ദിനം

ഒഡീഷയിലെ christians-in-orissa1കാണ്ടമാലില്‍ മതപീഡനങ്ങളെത്തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മ്മക്കായി  ഇനി മുതല്‍ ഒരു പ്രത്യേക ദിനമുണ്ടാകും. ഈ ധീരരക്തസാക്ഷികള്‍ക്കായി ഒരു ദിവസം മാറ്റിവെയ്ക്കാനാണ് ഭാരതകത്തോലിക്കാസഭ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കാണ്ടമാല്‍ രക്തസാക്ഷികളുടെ ഓര്‍മ്മദിനം നിലവില്‍ വരുമെന്ന് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബറുവ അറിയിച്ചു. അനുസ്മരണദിനം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അനേകായിരങ്ങള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ഈ രക്തസാക്ഷികളുടെ മാതൃക. സുവിശേഷത്തിനു വേണ്ടിയാണ് അവര്‍ ജീവന്‍ സമര്‍പ്പിച്ചത്’, ആര്‍ച്ച്ബിഷപ്പ്  പറഞ്ഞു.

കാണ്ടമാല്‍ കലാപം നടന്ന് നാലു വര്‍ഷം കഴിഞ്ഞിട്ടും കലാപത്തിനിരകളായവര്‍ക്ക് അര്‍ഹമായ നീതി ലഭിച്ചിട്ടി
ല്ല. ഇതിനായി ഈ മേഖലയിലെ ക്രിസ്ത്യാനികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം
സമര്‍പ്പിച്ചിരുന്നു.

You must be logged in to post a comment Login