വരുന്നൂ, യുവതയുടെ ജൂബിലി….

വത്തിക്കാന്‍: ഏപ്രില്‍ 24 നു നടക്കുന്ന ‘യുവജനങ്ങളുടെ കാരുണ്യദിനം’, അഥവാ യുവജന ജൂബിലിക്കായി വത്തിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 13 നും 16 നും ഇടക്ക് പ്രായമുള്ള എല്ലാ യുവജനങ്ങളേയും സമ്മേളനത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

കൃപയുടെ നാളുകളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് കത്തിന്റെ ആരംഭം. നിങ്ങളെ ക്ഷണിക്കുന്നത് ഞാനല്ല, മറിച്ച് ക്രിസ്തുവാണ്. സകലരെയും ഉള്‍ക്കൊള്ളുന്ന, സകലരേയും ചേര്‍ത്തു നിര്‍ത്തുന്ന ക്രിസ്തുവിന്റെ കൂട്ടായ്മയാണിത്. യുജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനും ജൂബിലി ആഘോഷിക്കാനുമുള്ള തന്റെ ആഗ്രഹവും മാര്‍പാപ്പ മറച്ചു വെച്ചില്ല.

ബൗദ്ധിക തലത്തിലെന്നതു പോലെ ആത്മീയതലത്തിലും വളര്‍ച്ച പ്രാപിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ക്രിസ്തീയ വിശ്വാസത്തില്‍ കരുത്താര്‍ജ്ജിക്കണം. ശാന്തിയിലും സമാധാനത്തിലും അധിഷ്ഠിതമായൊരു ലോകം പടുത്തുയര്‍ത്തണം. നന്‍മയുടെ പക്ഷം ചേര്‍ന്നു നടക്കാനാണ് ശ്രദ്ധിക്കേണ്ടത്.

കരുണ തന്നെയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കുക. അവിടുത്തെ കൂട്ടു തേടുക. എല്ലാവര്‍ക്കും റോമിലെത്തി ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ സാധിക്കില്ല. അതിനാല്‍ അതാത് രൂപതകളിലും ഇടവകകളിലും നടക്കുന്ന ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login