വലതു കൈയാല്‍ തലോടുകയും മറുകൈയാല്‍ തല്ലുകയും ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കാനാവും? പാപ്പ ചോദിക്കുന്നു

വലതു കൈയാല്‍ തലോടുകയും മറുകൈയാല്‍ തല്ലുകയും ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കാനാവും? പാപ്പ ചോദിക്കുന്നു

വത്തിക്കാന്‍ സിറ്റി: സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി കാരിത്താസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ അക്രമം അവസാനിപ്പിക്കുന്നതിനായി ലോക നേതാക്കള്‍ മുമ്പോട്ടു വരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. എന്നാല്‍, ആയുധവില്‍പ്പനയിലൂടെ യുദ്ധത്തിനുള്ള ഫണ്ട് നല്‍കുന്ന രാജ്യത്തിന്റെ നേതാക്കളെ പാപ്പ വീഡിയോയിലൂടെ വിമര്‍ശിക്കുന്നുമുണ്ട്.

യുദ്ധത്തിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്ന രാജ്യത്തിലെ നേതാക്കള്‍ തന്നെയാണ് സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത്. പാപ്പ പറഞ്ഞു.
വലതുകൈകൊണ്ട് തലോടുകയും അതേ സമയം ഇടതുകൈ കൊണ്ട് അടിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കാനാകുമെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്.

അതേ സമയം കരുണയുടെ വര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ പ്രായഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളോടും പൊരുത്തക്കേടുകളെ മറികടന്ന് സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രഘോഷിക്കുവാന്‍ പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login