വലിയ കുടുബം സ്വര്‍ഗീയ സന്തോഷത്തിന്റെ ഉറവിടം: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

വലിയ കുടുബം സ്വര്‍ഗീയ സന്തോഷത്തിന്റെ ഉറവിടം: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

കൊച്ചി: വലിയ കുടുംബങ്ങള്‍ സ്വര്‍ഗീയ സന്തോഷത്തിന്റെ ഉറവിടങ്ങളാണെന്നു എറണാകുളം -അങ്കമാലി സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കൂടുതല്‍ മക്കള്‍ക്കു ജന്മം കൊടുക്കുന്ന മാതാപിതാക്കള്‍ ജീവന്റെ നാഥനായ ദൈവത്തിന്റെ ഉറ്റ സുഹൃത്തുക്കളും ജീവന്റെ പ്രഘോഷകരുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ആസ്ഥാനമായ ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ പ്രസിദ്ധീകരിക്കുന്ന ഫാമിലി ന്യൂസിന്റെ ജൂണ്‍ ലക്കത്തിന്റെ മുഖച്ചിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ കുടുംബങ്ങളിലെ കൂട്ടായ്മയിലുള്ള ജീവന്റെ തുടിപ്പിന്റെ സാന്നിധ്യം കുടുംബാംഗങ്ങള്‍ക്കു കൂടുതല്‍ പോസിറ്റീവ് എനര്‍ജി നല്‍കും. ആത്മീയ ,ഭൗതിക ,സമൂഹിക തലങ്ങളില്‍ പക്വതയോടെ വളരാന്‍ അത്തരം കൂട്ടായ്മ സഹായകമാണ്. മറ്റുള്ളവരിലേക്കു നോക്കുവാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും വലിയ കുടുംബങ്ങളുടെ സാഹചര്യങ്ങള്‍ ഏറെ അവസരങ്ങളുണ്ടകും. ഇതു പരക്ഷേമകാംക്ഷയും മാനവികതയും വളര്‍ത്താന്‍ സഹായകമാകുമെന്നും മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.

നടന്‍ സിജോയ് വര്‍ഗീസ് കവര്‍ ചിത്രം ഏറ്റുവങ്ങി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.റോബി കണ്ണന്‍ചിറ സിഎംഐ, ചാവറ ഫാമിലി വെല്‍യര്‍ സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. എബ്രഹം , കെ സി ബിസി പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ് ,എറണകുളം -അങ്കമാലി അതിരുപത പാസ്‌ററര്‍ കൗസില്‍ സെക്രട്ടറി സിജോ പൈനാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

You must be logged in to post a comment Login