വലിയ ചോദ്യങ്ങള്‍ക്ക് ചെറിയ ഉത്തരവുമായി ഒരു പുസ്തകം

വലിയ ചോദ്യങ്ങള്‍ക്ക് ചെറിയ ഉത്തരവുമായി ഒരു പുസ്തകം

വത്തിക്കാന്‍: അമേരിക്ക കേന്ദ്രീകരിച്ചുള്ള ഈശോസഭയുടെ പ്രസിദ്ധീകരണ വിഭാഗം പുതിയൊരു ആശയവുമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സമീപിച്ചത്. കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാമോ? പാപ്പ സമ്മതത്തോടെ തലകുലുക്കിയത് പുതിയൊരു പുസ്തകത്തിന്റെ പിറവിക്ക് കാരണമായിത്തീരുകയായിരുനനു. അങ്ങനെയാണ് മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങാന്‍ പോകുന്ന ഡിയര്‍ പോപ്പ് ഫ്രാന്‍സിസ് എന്ന പുസ്തകത്തിന്‌റെ പിറവി.

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇതിന്റെ തുടക്കം. പാപ്പ സമ്മതം രേഖപ്പെടുത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കുട്ടികളില്‍ നിന്ന് പാപ്പയോടുള്ള ചോദ്യങ്ങള്‍ ചോദിക്കാനായി പ്രസിദ്ധീകരണവിഭാഗം ഇറങ്ങി. 6 നും 13നും ഇടയിലുള്ള കത്തോലിക്കരും അകത്തോലിക്കരുമായ കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. 259 ചോദ്യങ്ങളാണ് 26 രാജ്യങ്ങളില്‍ നിന്ന് പതിനാലു ഭാഷകളില്‍ പാപ്പായെ തേടിയെത്തിയത്. ഫാ. പോള്‍ കാംബെല്‍ എസ് ജെയാണ് ചോദ്യങ്ങളുടെ കമ്മിറ്റിയുടെ തലവനും ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് പാപ്പയ്ക്ക് ചോദിക്കാനായി ക്രമീകരിച്ചതും.

You must be logged in to post a comment Login