വല്ലാര്‍പാടം ബസിലിക്കയില്‍ തിരുനാളിന് കൊടിയേറി

വല്ലാര്‍പാടം ബസിലിക്കയില്‍ തിരുനാളിന് കൊടിയേറി

വല്ലാര്‍പാടം: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു.

നാളെ വൈകിട്ട് കണ്ണൂര്‍ രൂപതാ ബിഷപ് അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികനായിട്ടുള്ള ദിവ്യബലി വൈകിട്ട് 5.30 ന് അര്‍പ്പിക്കും.

21 ന് വൈകിട്ട് 5.30 ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ദിവ്യബലി അര്‍പ്പിക്കും. 22 ന് വൈകിട്ട് 5.30 ന് സീറോ മലങ്കര റീത്തില്‍ മലങ്കര അതിരൂപത സഹായമെത്രാന്‍ സാമൂവല്‍ മാര്‍ ഐറേനിയൂസ് ദിവ്യബലി അര്‍പ്പിക്കും.

You must be logged in to post a comment Login