വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്ര പ്രയാണം ആരംഭിച്ചു

വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്ര പ്രയാണം ആരംഭിച്ചു

കൊച്ചി: ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ മരിയന്‍ തീര്‍ഥാടനത്തിനും കുടുംബ വിശുദ്ധീകരണ ബൈബിള്‍ കണ്‍വന്‍ഷനുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

കണ്‍വന്‍ഷനും തീര്‍ഥാടനത്തിനും മുന്നോടിയായി പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം ഇന്നലെ ആരംഭിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷാജി പി.ജോര്‍ജിനു പതാക കൈമാറിക്കൊണ്ടായിരുന്നു തുടക്കം.

അതിരൂപതയിലെ എട്ടു ഫൊറോനകളിലൂടെയും കടന്നുപോകുന്ന പ്രയാണം 28ന് വൈകുന്നേരം 5.20ന് വല്ലാര്‍പാടം ബസിലിക്കയില്‍ തിരിച്ചെത്തും. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിനു മുന്നോടിയായാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനും തീര്‍ഥാടനവും നടക്കുന്നത്. സെപ്റ്റംബര്‍ 11നാണ് വല്ലാര്‍പാടത്തേക്കുള്ള മരിയന്‍ തീര്‍ഥാടനം. നാലു മുതല്‍ എട്ടുവരെ തീയതികളില്‍ കണ്‍വന്‍ഷന്‍ നടക്കും.

സെപ്റ്റംബര്‍ 24നാണ് പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍.

You must be logged in to post a comment Login