വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്തംബര്‍ 24 ന്

വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്തംബര്‍ 24 ന്

വല്ലാര്‍പാടം: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്തംബര്‍ 24 ന് ആഘോഷിക്കുന്നു. തിരുനാളിന് മുന്നോടിയായി ബൈബിള്‍ കണ്‍വന്‍ഷനും തീര്‍ത്ഥാടനവും നടത്തുന്നുണ്ട്. കുടുംബനവീകരണ ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.സമാപന ദിവസത്തെ ദിവ്യബലിയില്‍ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. സെപ്തംബര്‍ പതിനൊന്നിനാണ് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം.

You must be logged in to post a comment Login