വളച്ചൊടിക്കാത്ത ഉത്തരങ്ങളുമായി ഫാദര്‍ ക്രിസ്റ്റഫര്‍ പൊള്ളാര്‍ഡ്

വളച്ചൊടിക്കാത്ത ഉത്തരങ്ങളുമായി ഫാദര്‍ ക്രിസ്റ്റഫര്‍ പൊള്ളാര്‍ഡ്

1442246371_bf42അമേരിക്ക സന്ദര്‍ശിക്കുന്ന മാര്‍പാപ്പയുടെ സംഘത്തില്‍ വളരെ പ്രധാനപ്പെട്ടൊരു ജോലിയാണ് ഫാദര്‍ ക്രിസ്റ്റഫര്‍ പൊള്ളാര്‍ഡ് കൈകാര്യം ചെയ്യുന്നത്. മാര്‍പാപ്പയുടെ അഭിപ്രായങ്ങളും വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകളും മാധ്യമങ്ങള്‍ വളച്ചൊടിക്കാന്‍ സാദ്ധ്യതയുള്ളതു കൊണ്ടുതന്നെ മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക എന്ന ദൗത്യമാണ് ഫാദര്‍ ക്രിസ്റ്റഫര്‍ പൊള്ളാര്‍ഡിനുള്ളത്.

മാര്‍പാപ്പ ഏറെ പ്രശസ്തനും ജനപ്രീതി ഉള്ളവനുമായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അത് ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഫാദര്‍ പൊള്ളാര്‍ഡ് പറഞ്ഞു. ‘തടവറയിലായിരുന്നപ്പോള്‍ വിശുദ്ധ പത്രോസിനുണ്ടായിരുന്ന മനോഭാവത്തോടെ എല്ലാ ക്രൈസ്തവരും മാര്‍പാപ്പയെ സ്വീകരിക്കണം. ക്രിസ്തുവിനെപ്പറ്റി മോശമായി സംസാരിച്ച ജയിലധികാരികളോടും അദ്ദേഹം ക്രിസ്തുവിനെ പ്രഘോഷിച്ചു’, ഫാദര്‍ പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login