വഴിമുടക്കിയല്ല, വഴികളെ ബന്ധിപ്പിക്കുന്ന പാലമാണ് സഭ: ഫ്രാന്‍സിസ് പാപ്പ

വഴിമുടക്കിയല്ല, വഴികളെ ബന്ധിപ്പിക്കുന്ന പാലമാണ് സഭ: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: പാതക20151004cnsph092ളില്‍ തടസ്സമായി നില്‍ക്കുന്ന വഴിമുടക്കിയല്ല, മറിച്ച് പാതകളെ ബന്ധിപ്പിക്കുന്ന പാലമാണ് സഭയെന്ന് ഫ്രാന്‍സിസ് പാപ്പ. ഇങ്ങനെ വഴികളെ ബന്ധിപ്പിക്കുന്ന പാലമായി വര്‍ത്തിക്കാന്‍ സഭാംഗങ്ങള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വത്തിക്കാനില്‍ ആരംഭിച്ച ആഗോള മെത്രാന്‍ സിനഡില്‍ പങ്കെടുക്കാനെത്തിയവരോട് വിശുദ്ധ ബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭ ആരുടെ നേരെയും അതിന്റെ വാതിലുകള്‍ കൊട്ടിയടക്കാറില്ല. അഥവാ അങ്ങനെയായാല്‍ സഭ പാലമാകുകയല്ല, വഴിമുടക്കിയാകുകയാണ് ചെയ്യുന്നത്. മുറിവേറ്റപ്പെട്ടവര്‍ക്ക് സഭ എന്നും സമീപസ്ഥയാകണം. സ്‌നേഹത്തിലൂന്നിയുള്ള പ്രേഷിത പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കണം. സഹനങ്ങളില്‍ അന്യനു തുണയായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login