വസ്തുക്കള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് ദൈവമഹത്വത്തെ കളങ്കപ്പെടുത്തുന്നു; ഫ്രാന്‍സിസ് പാപ്പ

വസ്തുക്കള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് ദൈവമഹത്വത്തെ കളങ്കപ്പെടുത്തുന്നു; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ : ദൈവത്തെക്കാളുപരി ഹൃദയത്തില്‍ വസ്തുക്കള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവിടുത്തെ സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യമക്കളുടെ മഹത്വം കുറയുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മറ്റു സൃഷ്ടികളെ അപേക്ഷിച്ച് മനുഷ്യരെ എങ്ങനെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ധ്യാനിക്കുക. അപ്പോള്‍ മനുഷ്യരായ നമ്മുടെ മഹത്വത്തിന്റെ അടിത്തറ ദൈവത്തില്‍ നിന്നാണെന്ന് വ്യക്തമാകും. സെപ്റ്റംബര്‍ 15ന് നടന്ന ഇറ്റാലിയന്‍ ബിബ്ലിക്കല്‍ അസോസിയേഷനില്‍ പാപ്പ വിശ്വാസികളോട് പറഞ്ഞു.

നമ്മുടെ ഹൃദയത്തില്‍ ദൈവത്തിനു പകരം വസ്തുക്കളെ പ്രതിഷ്ഠിക്കുന്നതിലൂടെ ദൈവം നല്‍കിയ മഹത്വത്തെ മലിനമാക്കുകയാണ് നാം ചെയ്യുന്നതെന്ന് പാപ്പ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയവരെ ഓര്‍മ്മപ്പെടുത്തി. അതിനാല്‍ ഞാനെന്റെ മഹത്വത്തെ എങ്ങനെ അംഗീകരിക്കുന്നുവെന്നും മറ്റുള്ളവരെ അവരുടെ മഹത്വത്തില്‍ വളരാന്‍ നമുക്ക് എങ്ങനെ സഹായിക്കുവാന്‍ കഴിയുമെന്നും നമ്മോടു തന്നെ ഇടയ്ക്ക് ചോദിക്കുന്നത് നന്നായിരിക്കുമെന്നും പാപ്പ വിശ്വാസികളോട് പറഞ്ഞു.

You must be logged in to post a comment Login