വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുള്ള ലളിതജീവിതം കുടുംബത്തെയും സമൂഹത്തെയും പടുത്തുയര്‍ത്തും

വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുള്ള ലളിതജീവിതം കുടുംബത്തെയും സമൂഹത്തെയും പടുത്തുയര്‍ത്തും

പാലാ : വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുള്ള ലളിതജീവിതമാണ് കുടുംബത്തെയും സഭയെയും സമൂഹത്തെയും പടുത്തുയര്‍ത്താന്‍ ഏറെ സഹായകരമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയ കാര്യങ്ങളിലൂടെ കുടുംബത്തിനും സമൂഹത്തിനും ദിശാബോധം നല്കാന്‍ കഴിയണം. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

You must be logged in to post a comment Login