വാട്‌സ്ആപ്പിലൂടെ ഇസ്ലാമിനെ അവഹേളിച്ചു; ക്രിസ്ത്യാനിയായ കുറ്റാരോപിതനെ പോലീസ് തിരയുന്നു

വാട്‌സ്ആപ്പിലൂടെ ഇസ്ലാമിനെ അവഹേളിച്ചു; ക്രിസ്ത്യാനിയായ കുറ്റാരോപിതനെ പോലീസ് തിരയുന്നു

കവിതയിലൂടെ ഇസ്ലാം മതവിശ്വാസത്തെ തന്റെ സുഹൃത്ത് അവഹേളിച്ചു എന്നാരോപിച്ച് മുസ്ലീം യുവാവ് പോലീസില്‍ പരാതി നല്‍കി. ക്രിസ്ത്യാനിയായ കുറ്റാരോപിതനെ മതനിന്ദകുറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ പോലീസ് തിരയുകയാണ്.

നദീം ജെയിംസ് മസിയ എന്ന 35 കാരന്‍ വാട്‌സാപ്പിലൂടെയാണ് വിവാദകവിത സുഹൃത്തിന് കൈമാറിയതെന്ന് പാക്കിസ്ഥാന്‍ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അസ്സീം വ്യക്തമാക്കി.

പാക്കിസ്ഥാന്റെ മതനിന്ദ നിയമപ്രകാരം ഇസ്ലാമിനെ അവഹേളിക്കുന്നതായി തെളിഞ്ഞാല്‍ പ്രതിക്ക് കൊലക്കയര്‍ വരെ ശിക്ഷ ലഭിക്കും. എന്നാല്‍ നിയമം പലരും രണ്ടു പേര്‍തമ്മിലുള്ള പകപോക്കല്‍ അഥവാ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കല്‍ എന്നിവയ്ക്കായി ദുരുപയോഗം ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ മതവിശ്വാസം സ്വീകരിച്ച മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തിനാലാവാം മെസിഹയ്ക്ക് നേര്‍ക്ക് ഇത്തരം ആരോപണമുയര്‍ന്നത്. മെസിഹായുടെ ഭാര്യയ്ക്ക് മാമ്മോദീസ നല്‍കിയ പാസ്റ്റര്‍ നാടുവിട്ടിരിക്കുകയാണ്.

You must be logged in to post a comment Login