വാണിജ്യശാസ്ത്രവും കലാവിഷയങ്ങളും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു : മാര്‍ ആലഞ്ചേരി

ആലുവ: സാങ്കേതികവിദ്യ വളര്‍ച്ച പ്രാപിക്കുന്ന ഇക്കാലഘട്ടത്തില്‍ വാണിജ്യശാസ്ത്രവും കലാവിഷയങ്ങളും പ്രത്യേക പ്രാധാന്യം കൈവരിക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.  ചുണ്ടിയില്‍  ഭാരത മാത കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുതിയ മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, കോളേജ് മാനേജര്‍ ഫാദര്‍ ഡോ. വര്‍ഗ്ഗീസ് കളപ്പുറത്ത്, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയതായി നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

You must be logged in to post a comment Login