വാതില്‍

വാതില്‍

doorദൈവം വാതിലാണെന്ന മനോഹരമായ ചിന്ത യോഹന്നാന്റെ സുവിശേഷത്തിലാണ്. എവിടെയെല്ലാമലയുമ്പോഴും എനിക്കുവേണ്ടി കണ്ണിമയ്ക്കാതെ തിരിയണയ്ക്കാതെ ധൂര്ത്ത പിതാവിനെപ്പോലെ ദൈവത്തിന്റെ വീടും തുറന്നിട്ട വാതിലും. എവിടെയൊക്കെയോ എനിക്കുമുമ്പില്‍ വാതിലുകളടയുമ്പോള്‍ പ്രത്യാശ അണയാത്തത് നിന്റെ് വാതില്‍ കാത്തിരിപ്പുണ്ടെന്ന ഓര്മ്മയിലാണ്. തുറക്കപ്പെട്ട തിരുഹൃദയം പോലെ എപ്പോഴും തുറന്നിരിക്കുന്ന വാതില്‍. എങ്കിലും കാത്തിരിക്കുന്ന സ്നേഹത്തെക്കാള്‍ എന്നെ ആകര്ഷി.ക്കുന്നത് ഈ വാതില്‍ തരുന്ന സ്വാതന്ത്ര്യമാണ്. “ഞാനാണ് വാതില്‍. എന്നിലൂടെ പ്രവേശിക്കുന്നവന്‍ മോചനം പ്രാപിക്കും. അവന്‍ അകത്തുവരുകയും പുറത്തു പോവുകയും മേച്ചില്സ്ഥലം കണ്ടെത്തുകയും ചെയ്യും.” (യോഹ 10, 9).
അകത്തു വരികയും പുറത്തു പോവുകയും ചെയ്യുക – സ്നേഹം തരുന്ന സ്വാതന്ത്ര്യമതാണ്. എന്നാല്‍, നമ്മുടെ ദൈവസങ്കല്പസങ്ങളില്‍ ‘പിന്നിലടയുന്ന’ വാതിലാണ്. പ്രവേശിക്കാന്‍ മാത്രമുള്ള വാതില്‍. അകത്തു പ്രവേശിച്ചാല്‍ നിനക്കു പിന്നില്‍ വാതില്‍ അടയുമെന്ന ഭയമാണ്. ഒരു പക്ഷേ, ഒരു കല്ലേറുദൂരം സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. അകത്തു പ്രവേശിച്ചാല്‍ നിന്റെു ചിറകുകള്‍ അല്പം അരിഞ്ഞൊതുക്കണമെന്ന് മനസ്സ് അടക്കം പറയുന്നു. കാരണം, നമ്മളൊക്കെ ശീലിച്ചിട്ടുള്ളത് അങ്ങനെയാണ്. സ്നേഹിക്കുന്നവനുവേണ്ടി ഹൃദയവാതില്‍ മലര്ക്കെ തുറന്നിടുന്നു. അവന്‍ അകത്തു പ്രവേശിച്ചുകഴിയുമ്പോള്‍ വാതില്‍ പിന്നിലടയുന്നു. പിന്നെ, അടഞ്ഞ ഹൃദയത്തിലിരുന്ന് അവന് ശ്വാസം മുട്ടുന്നു.
കാടിന്റ മകള്‍ കിളിയെ സ്നേഹിക്കുന്നതും നാടിന്റെ മകള്‍ കിളിയെ സ്നേഹിക്കുന്നതും തമ്മിലുള്ള വ്യത്യാസമറിയാമോ? കാടിന്റെ മകള്‍ വീട്ടുമുറ്റത്തു വിരുന്നു വരുന്ന കിളിക്ക് ധാന്യമണികള്‍ വിതറുന്നു. പശിയൊടുക്കി പറന്നകലുന്ന കിളി മരക്കൊമ്പിലിരുന്ന് മനം നിറയെ പാടുന്നത് കേട്ട് അവള്ക്കും മനസ്സു നിറയുന്നു. നാടിന്റെ മകള്‍ ഇഷ്ടപ്പെട്ട കിളിക്കായി കൂടോരുക്കുന്നു. കൂട്ടിലെ കിളിക്ക് ആവോളം പാലും പഴവും കൊടുത്തിട്ടും അത് പാടാത്തതിന് അവള്‍ പരിഭവം പറയുന്നു. സംഗീതം സ്വതന്ത്ര്യമാണ്. സ്നേഹവുമതുപോലെ. ആകാശത്തേക്ക് തുറന്നിരിക്കുന്ന മരപ്പൊത്തിലെ കിളിക്കൂടാണ് സ്നേഹം. നിനക്ക് ചിറകുകള്‍ വളരുന്നതിനനുസരിച്ച് നിന്റെ ആകാശം വലുതാകുമ്പോള്‍ കിളിക്കൂട് സന്തോഷിക്കുന്നു.
കുഞ്ഞ് അമ്മയ്ക്ക്ചുറ്റും വരയ്ക്കുന്ന ഒരു സുരക്ഷിതവൃത്തം പോലെയാണത്. അമ്മ പാര്ക്കിലെ ബെഞ്ചില്‍ പുസ്തകത്തിലെ മറിയുന്ന താളുകള്ക്കിടയില്‍ സഞ്ചരിക്കുമ്പോള്‍, കുഞ്ഞ് പൂക്കളുടെയും തുമ്പികളുടെയും, ലോകത്തേക്ക് നടന്നു നീങ്ങുന്നു. കുഞ്ഞിനെ കൌതുകപൂര്വ്വം ശ്രദ്ധിക്കുന്നൊരാള്‍ അല്പം കുശലം പറയാന്‍ അടുത്തുചെല്ലുമ്പോള്‍ കുഞ്ഞ് പൊടുന്നനവേ ‘അമ്മേ”ന്ന് വിളിച്ച് തിരിഞ്ഞോടി അമ്മയുടെ മടിയിലെത്തിയിട്ട് അയാളെ നോക്കി പുഞ്ചിരിക്കുന്നു. നല്ല അമ്മമാര്‍ കുഞ്ഞിന്റെ ഈ സുരക്ഷിതവൃത്തം വളര്ന്നു വലുതാകുന്നതില്‍ സന്തോഷിക്കുന്നു.
ആത്മീയത നൃത്തമാണ്. നര്ത്തകിക്ക് ഒരു വൃത്തബോധം വേണം. നര്ത്തനവൃത്തത്തിന്റെ ഹൃദയബിന്ദുവില്‍ നിന്നു തുടങ്ങണം പദചലനം. വൃത്തഹൃദയത്തില്‍ മനസ്സ് നന്നായുറപ്പിച്ച് നര്ത്തൃനവൃത്തത്തിനുള്ളിലെങ്ങും നിറഞ്ഞാടണo. തുടക്കമെന്നതുപോലെ ഹൃദയബിന്ദുവില്ത്തന്നെ നര്ത്ത നം ശുഭമാക്കണം. നൃത്തം സ്വാതന്ത്ര്യമാണ്. ആത്മീയതയുമതുപോലെ.
ദൈവം പിന്നിലടയാത്ത വാതിലാണ്. തന്റെയാടുകള്‍ യഥേഷ്ടം അകത്തുവരികയും പുറത്തുപോവുകയും പുല്മേ.ടുതേടുകയും അവയുടെ മേച്ചിലിടം വളര്ന്നു വിശാലമാവുകയും ചെയ്യുന്നതില്‍ ദൈവം സന്തോഷിക്കുന്നു.മനുഷ്യപുത്രന്‍ അങ്ങിനെയാണ്. ഒരേ സമയം ദൈവത്തിന്റെ ഹൃദയത്തിലും മനുഷ്യരുടെ മണ്ണിലും, ബഥേലിലെ ഗോവണിപോലെ. മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. (യോഹ 1:51). വിഭിന്നമായി കാണപ്പെടുന്ന രണ്ടു ലോകങ്ങള്ക്കികടയിലുള്ള സഞ്ചാരമാണ് വാതില്‍ സൂചിപ്പിക്കുക. ദൈവീകതയ്ക്കും മാനുഷീകതയ്ക്കും ഇടയിലുള്ള നിരന്തരമായ സഞ്ചാരമാണല്ലോ ‘ക്രിസ്റ്റോളജി’യുടെ കാതല്‍. മാലാഖമാരുടെ ഗോവണി സഞ്ചാരത്തില്‍ അങ്ങനെയൊരു യോഹന്നാന്‍ ഭാഷ്യമുണ്ടാവാം. ദൈവീകതയ്ക്കു ചുറ്റും നൃത്തമാടുന്ന മാനുഷീകതയാണ് ക്രിസ്തു പഠിപ്പിക്കുന്ന ആത്മീയത.
അവന്‍ പറഞ്ഞു, കുളി കഴിഞ്ഞവന്റെ് പാദം മാത്രം കഴുകിയാല്‍ മതിയെന്ന്. പാദം കഴുകിയവര്‍ പിന്നെ നിരത്തിലിരങ്ങാന്‍ ഭയപ്പെടുന്നു. ദൈവാനുഭവത്തിലേക്കു പ്രവേശിച്ചവര്‍ സ്വയം തീര്ക്കുിന്ന കുറെയേറെ ‘അരുതു’കള്‍. ഈ അരുതുകളുടെ അതിര്വ്ലയതിനുള്ളില്‍ ദൈവത്തിന്റെു പ്രസാദം ഉറപ്പാക്കാമെന്ന് ധരിക്കുന്നു.
അങ്ങനെയാണ് ആത്മീയതയ്ക്ക് മണ്ണിന്റെന മണം അന്യമാകുന്നത്. അവന്‍ പാദം കഴുകിത്തന്നെങ്കില്‍ വീണ്ടും മണ്ണിലിറങ്ങണം. ഇനിയും മണ്ണും ചെളിയും പറ്റിയേക്കാം. സാരമില്ല. താലത്തില്‍ വെള്ളവും അരയില്‍ വെണ്കച്ചയുമായി അവന്റെര വാതില്‍ എപ്പോഴും തുറന്നുകിടപ്പുണ്ട്. നിരന്തരം കഴുകപ്പെടേണ്ടവനാണ് ഞാന്‍. മണ്ണില്‍ നടക്കേണ്ടവനും. വീണ്ടും മണ്ണിലിറങ്ങാത്തതും കൂടെകൂടെ കഴുകപ്പെടാത്തതും തെറ്റ്. യേശു പ്രാര്ത്ഥിച്ചുവല്ലോ; “അവര്‍ ലോകത്തിലാണ്……എന്നാല്‍ ലോകത്തിന്റേതല്ല. ലോകത്തില്‍ നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, തിന്മയില്‍ നിന്ന് അവരെ കാത്തുകൊള്ളണo എന്നാണ് ഞാന്‍ പ്രാര്ത്ഥി്ക്കുന്നത്”

 

രാജീവ് മൈക്കിള്‍.

You must be logged in to post a comment Login