വാരാണസിയുടെ മൂന്നാമത്തെ മെത്രാനായി യൂജീന്‍ ജോസഫ് അഭിഷിക്തനായി

വാരാണസിയുടെ മൂന്നാമത്തെ മെത്രാനായി യൂജീന്‍ ജോസഫ് അഭിഷിക്തനായി

eugeneവാരാണസി: ആയിരക്കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങളും സാക്ഷി നില്‌ക്കെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് സാല്‍വത്താരോ പെനാച്ചിയോ മോണ്‍. യൂജിന്‍ ജോസഫിനെ വാരാണസിയുടെ മൂന്നാമത്തെ മെത്രാനായി അഭിഷേകം ചെയ്തു. സെന്റ് മേരിസ് കത്തീഡ്രലിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ എന്നിവര്‍ സഹകാര്‍മ്മികരായി. ഇരുപത്തിയേഴ് രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു. 1958 ജൂലൈ 31 ന് നാഗര്‍കോവിലിലെ രാജകാംമംഗലത്തിലാണ് ബിഷപ് യൂജിന്‍ ജനിച്ചത്. വാരാണസി രൂപതയ്ക്കുവേണ്ടി 1985 ഏപ്രില്‍ 10 ന് അഭിഷിക്തനായി. ഹൈന്ദവസംസ്‌കാരവുമായി അഭേദ്യമായി ബന്ധമുള്ള സ്ഥലമാണ് വാരാണസി.

You must be logged in to post a comment Login