വാര്‍ത്ത സത്യം, കൂടുതലൊന്നും പറയാനില്ല

വാര്‍ത്ത സത്യം, കൂടുതലൊന്നും പറയാനില്ല

വത്തിക്കാന്‍ സിറ്റി: കിം ഡേവിസുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വകാര്യമായി സംസാരിച്ചു എന്ന വാര്‍ത്ത ഔദ്യോഗികമായി വത്തിക്കാന്‍ അംഗീകരിച്ചു.   ഫാ. ഫെഡെറിക്കോ ലൊംബാര്‍ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഷിംങ്ടണില്‍ വച്ച് കിം ഡേവിസുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടിയെന്ന വാര്‍ത്ത ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഫാ. ലൊംബാര്‍ഡി  പ്രസ്താവനയില്‍ പറഞ്ഞു. സ്വവര്‍ഗ്ഗവിവാഹത്തിനുള്ള  ലൈസന്‍സ് നല്കാത്തതിന്റെ പേരില്‍ അഞ്ചു ദിവസത്തേക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്ന വ്യക്തിയാണ് കെന്റുക്കിയിലെ കിം ഡേവിസ്.

You must be logged in to post a comment Login