വാര്‍ദ്ധക്യം വ്യക്തിയുടെ മൗലികാവകാശം: മോണ്‍. ജിയാന്‍ മരിയേ

oldസഭ അതിന്റെ തുടക്കം മുതലേ വിശ്വാസികളുടെ  ആത്മീയവും മാനസ്സീകവുമായ വളര്‍ച്ചയ്ക്ക് എന്നും മുന്‍കൈയ്യെടുത്തിരുന്നുവെന്ന് പാപ്പയുടെ ഹെല്‍ത്ത് കെയര്‍ വര്‍ക്കേസ് കൗണ്‍സിലിന്റെ സ്റ്റേറ്റ് സെക്രട്ടറിയായ മോണ്‍. ജിയാന്‍ മരിയേ മാറ്റേ മ്യുസീവി മുപെന്‍ഡവതു പറഞ്ഞു. ലോക പ്രദര്‍ശനം 2015നോടനുബന്ധിച്ച് ഇറ്റാലിയന്‍ സൊസൈറ്റി ഓഫ് ഫങ്ങ്ഷണല്‍ മെഡിസിന്റെ ആഭിമുഖ്യത്തില്‍ മിലാനില്‍ വച്ചു സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമാകുന്നത് എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ വിഷയം.
ആളുകള്‍ക്ക് എത്ര പ്രായമായാലും സമൂഹത്തിലെയും കുടുംബത്തിലെയും പ്രധാന വ്യക്തിയായി വയസ്സായവര്‍ക്ക് സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രായമാവുക എന്നതുള്ളത് അവകാശവും സമൂഹത്തിന്റെ ലക്ഷ്യവുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വലിയ വെല്ലുവിളി നേരിട്ടുകൊണ്ട് സമൂഹത്തില്‍ സമ്മര്‍ദ്ദം ഇളക്കിവിടാന്‍ കെല്‍പ്പുള്ള ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്നവരുടെ ആരോഗ്യത്തെ സംബദ്ധിച്ച് ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശമാണിത്. ജനസംഖ്യാശാസ്ത്രത്തില്‍ വിപ്ലവകരമായ മുന്നേറ്റം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് വയസ്സാവുക എന്നത്. 2000ല്‍ ലോകമാസകലം 600 മില്യന്‍ ആളുകള്‍ക്ക് 60ലധികെ പ്രായമായവരായിരുന്നു. 2025ല്‍ അത് 1.2 ബില്യനായി ഉയര്‍ന്നു. 2015ഓടു കൂടി 2 ബില്യനായി വൃദജനങ്ങള്‍ വര്‍ദ്ധിക്കും.
പ്രായമാവുക എന്നത് ഒരു രോഗമല്ല. എന്നാല്‍ പ്രായമാകുമ്പോള്‍ പല രോഗങ്ങളും കടന്നു വരും. ഇത് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ഒരാള്‍ ജനിക്കുന്നതിനു മുന്‍പേ പ്രായമാകുവാന്‍ തുടങ്ങി അയാളുടെ ജീവിതത്തിലുട നീളം പ്രായമായിക്കൊണ്ടിരിക്കുന്നു.
പ്രായമാകുമ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, മറവി, ട്യൂമര്‍ എന്നിവ പിടിപെടുന്നത് സര്‍വ്വ സാധാരണമാണ്. പ്രായമായവരില്‍ കൂടി വരുന്ന രോഗങ്ങള്‍ ലോകാരോഗ്യ സംഘടനകളില്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
ഇത്തരം രോഗങ്ങളാണ് ഇന്നുണ്ടാകുന്ന മിക്ക മരണങ്ങള്‍ക്കും കാരണം. പുകവലി, മദ്യപാനം, വ്യായാമത്തിന്റെ അഭാവം എന്നിവയാണ് മരണത്തിലേക്ക് വേഗം തള്ളിവിടുന്ന വാതിലുകള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതിലൂടെ മരണത്തെ മാറ്റി വിടുകയാണ് നാം ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സംഭവിക്കുന്ന 50 ശതമാനം മരണങ്ങള്‍ക്കും കാരണം തെറ്റായ രീതിയിലുള്ള ജീവിത ശൈലിയാണ്. ഭക്ഷണരീതിയും വ്യായാമം നടത്താത്തും എല്ലാം മരണകാരണങ്ങളാണ്.
പിന്നീട് അദ്ദേഹം ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ക്യത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളിലൂടെയും ശരീര ഭാരം നിയന്ത്രിക്കുന്നതിലൂടെയും 30-40ശതമാനം വരെയുള്ള ക്യാന്‍സര്‍ വരാതിരിക്കാനുള്ള സാധ്യതകള്‍ കുറയ്ക്കാമെന്ന് ലോക ക്യാന്‍സര്‍ റിസേര്‍ച്ച് ഫണ്ടും അമേരിക്കന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ക്യാന്‍സര്‍ റിസേര്‍ച്ചും പറയുന്നതായി അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

 

നീതു മെറിന്‍.

You must be logged in to post a comment Login