വാഴക്കുളം ഫൊറോന പളളിയില്‍ മോഷണം

വാഴക്കുളം ഫൊറോന പളളിയില്‍ മോഷണം

വാഴക്കുളം: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നു. കപ്യാരാണ് പുറത്തുനിന്നു പൂട്ടിയ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് പള്ളിവികാരിയും മറ്റും എത്തി പള്ളിക്കുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് അള്‍ത്താരയുടെ മുന്‍വശത്തായി സ്ഥാപിച്ചിരുന്ന രണ്ടു നേര്‍ച്ചപ്പെട്ടികള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പള്ളിയുടെ വടക്കുവശത്തെ സെമിത്തേരിയുടെ അരികില്‍ ഇരു പെട്ടികളും പൊളിച്ചനിലയില്‍ കണെ്ടത്തി. പൊളിച്ചവാതിലിന് എതിര്‍ ഭാഗത്തുള്ള വാതില്‍ തുന്നിട്ട നിലയിലായിരുന്നു. വൈദികര്‍ താമസിക്കുന്ന പള്ളിയുടെ വശത്തുള്ള വാതിലാണ് മോഷ്ടാക്കള്‍ ആയുധമുപയോഗിച്ച് പൊളിച്ചത്.

വാഴക്കുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുമാസം മുമ്പ് വഴിത്തല സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയിലും മോഷണം നടന്നിരുന്നു.

You must be logged in to post a comment Login