വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍: ദൈവികകരുണയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍: ആര്‍ച്ച് ബിഷപ് അന്തോണിസ്വാമി

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍: ദൈവികകരുണയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍: ആര്‍ച്ച് ബിഷപ് അന്തോണിസ്വാമി

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദൈവത്തിന്റെ ക്ഷമയാലും കരുണയാലും അനുഗ്രഹിക്കപ്പെട്ടവനാണെന്നു മദ്രാസ്-മൈലാപ്പൂര്‍ മെത്രാപ്പോലീത്ത റവ. ഡോ. ജോര്‍ജ് അന്തോണിസ്വാമി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

രാമപുരം ഇടവകാംഗവും വെല്ലൂര്‍ രൂപതയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഫാ. ജോണി എടക്കരയോടും ഒരു സംഘം യുവജനങ്ങളോടും ഒപ്പം കഴിഞ്ഞദിവസമാണ് ആര്‍ച്ച് ബിഷപ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തിയത്.വിശിഷ്ടാതിഥികളെ വൈസ് പോസ്റ്റുലേറ്റര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ നടുത്തടം, ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

You must be logged in to post a comment Login