വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഒക്ടോബര്‍ ഏഴുമുതല്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഒക്ടോബര്‍ ഏഴുമുതല്‍

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം സെന്റ് അഗസ്റ്റ്യന്‍ ഫൊറോന ദേവാലയത്തില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും. പതിനാറിനാണ് പ്രധാന തിരുനാള്‍. 12 ന് വൈകുന്നേരം നാലിന് വികാരി റവ. ഡോ ജോര്‍ജ് ഞാറക്കുന്നേല്‍ തിരുനാളിന് കൊടിയേറ്റും.

മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുളിക്കല്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ തോമസ് അക്വിനാസ്, മാര്‍ തോമസ് ഇലവനാല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികരായിരിക്കും.

You must be logged in to post a comment Login