വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന കര്‍മ്മം: വേദി സ്ഥിതീകരിച്ചു

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന കര്‍മ്മം: വേദി സ്ഥിതീകരിച്ചു

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന വേദി സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വത്തിക്കാനാണ് വേദി എന്നും സ്ഥിതീകരിച്ചു.

സെപ്റ്റംബര്‍ 4ാം തിയതി വത്തിക്കാനിലാണ് വിശുദ്ധ പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് ആരാധനക്രമ കാര്യലയത്തിന്റെ പ്രസ്താവന.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലി മധ്യേ ആയിരിക്കും ‘കരുണയുടെ അമ്മ’ എന്ന് ലോകം വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

You must be logged in to post a comment Login