വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനൊരുക്കമായുള്ള നൊവേന ഇന്നുമുതല്‍

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനൊരുക്കമായുള്ള നൊവേന ഇന്നുമുതല്‍

കൊച്ചി: കാരുണ്യത്തിന്റെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടു ഒരുക്കമായി എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഇടവകയിലെ എസ് ആര്‍ എം റോഡിലുള്ള മദര്‍ തെരേസ കോണ്‍വെന്റില്‍ (ശിശുഭവന്‍) നൊവേന ആരംഭിക്കുന്നു. വൈകിട്ട് 5.30 ന് ആരംഭിക്കുന്ന നൊവേനയൊടൊപ്പം വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.

മദര്‍തെരേസ പല തവണ വന്നു താമസിച്ചിട്ടുള്ള സ്ഥലമാണ് കൊച്ചിയിലെ എസ് ആര്‍ എം ശിശുഭവന്‍.

സെപ്റ്റംബര്‍ നാലാം തിയതി മദര്‍ തെരേസയുടെ നാമകരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ബസിലിക്കാ പള്ളിയില്‍ വൈകിട്ട് 5.30 ന് മദര്‍ തെരേസയുടെ രൂപം വെഞ്ചിരിക്കും. തുടര്‍ന്ന് ആഘോഷമായ കൃതജ്ഞതാ ബലിയര്‍പ്പണം. തിരുക്കര്‍മ്മങ്ങള്‍ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സെപ്റ്റംബര്‍ 5 ന് മദര്‍ തെരേസ കോണ്‍വന്റ് ചാപ്പലില്‍ നടക്കുന്ന പരിശുദ്ധ കുര്‍ബാനയോടുകൂടി തിരുനാള്‍ ആചാരങ്ങള്‍ സമാപിക്കും. മദര്‍തെരേസയുടെ സ്തുതിക്കായിട്ടാണ് അന്നേ ദിവസത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണം.

You must be logged in to post a comment Login