വാഷിങ്ടണില്‍ വൈറ്റ്മാസ്

വാഷിങ്ടണ്‍: ശാരീരികവും മാനസികവുമായ വൈകല്യമുള്ളവര്‍ക്കായി വാഷിങ്ടണില്‍ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വൂളിന്റെ നേതൃത്വത്തില്‍ പ്രത്യേക ദിവ്യബലി നടന്നു. ‘വൈറ്റ്മാസ്’ എന്നു പേരിട്ട വിശുദ്ധ കുര്‍ബാനയില്‍ അംഗവൈകല്യമുള്ളവരും മാനസിക രോഗികളും അവരെ ശുശ്രൂഷിക്കുന്നവരുമായ നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ ആറു വര്‍ഷമായി വാഷിങ്ടണില്‍ ഇവര്‍ക്കായി വൈറ്റ്മാസ് നടന്നുവരികയാണ്. വാഷിങ്ടണിലെ സെന്റ് മാത്യു കത്തീഡ്രലിലാണ് ബലിയര്‍പ്പണം നടന്നത്.

സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കണമെന്ന് വിശ്വാസികളോട് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വൂള്‍ ആഹ്വാനം ചെയ്തു. എല്ലാവരേയും ആശ്ലേഷിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കു വേണ്ടത്. ശാരീരിക, മാനസിക വൈകല്യമുള്ളവരെ ശുശ്രൂഷിക്കുന്ന എല്ലാവരെയും അദ്ദേഹം പ്രശംസിച്ചു.

You must be logged in to post a comment Login