വികസനങ്ങള്‍ക്ക് മാതൃക കാമരാജ്: ബിഷപ് പൊന്നുമുത്തന്‍

വികസനങ്ങള്‍ക്ക് മാതൃക കാമരാജ്: ബിഷപ് പൊന്നുമുത്തന്‍

പുനലൂര്‍: വികസന കാര്യത്തില്‍ കാമരാജ് മാതൃക കേരളത്തിലെ നേതാക്കള്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് പുനലൂര്‍ രൂപതാ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ . നഗരസഭയിലെ പവര്‍ഹൗസ് വാര്‍ഡിലെ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ജനക്ഷേമത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്ക് അതീതമാകണം. സര്‍ക്കാരുകള്‍ നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ പൂര്‍ണമായും താഴേത്തട്ടിലെത്തുന്നുവെന്ന് ഉറപ്പുവരുത്തണം. അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസവും പ്രാപ്തിയുമുള്ള യുവാക്കള്‍ നിസ്വാര്‍ഥ സേവനം നടത്തി ജനവിശ്വാസം ആര്‍ജിച്ചെടുക്കാന്‍ തയാറാകുമ്പോള്‍ രാഷ്ട്രീയം മാലിന്യമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

You must be logged in to post a comment Login