വിദൂരങ്ങളിലേക്ക് അഞ്ച് കൊറിയന്‍ മിഷനറിവൈദികര്‍ സുവിശേഷവുമായ് യാത്ര തിരിച്ചു

വിദൂരങ്ങളിലേക്ക് അഞ്ച് കൊറിയന്‍ മിഷനറിവൈദികര്‍  സുവിശേഷവുമായ് യാത്ര തിരിച്ചു

സിയൂള്‍: സുവിശേഷവുമായി അന്യനാടുകളിലേക്ക് അഞ്ച് കൊറിയന്‍ മിഷനറി വൈദികര്‍ യാത്ര യായി. ജപ്പാന്‍, സിഡ്‌നി, ചൈന എന്നിവിടങ്ങളിലേക്കാണ് ഇവര്‍ യാത്ര തിരിച്ചത്.  2006 മുതല്‍ കൊറിയയിലെ കത്തോലിക്ക സഭ സിയൂളില്‍ നിന്ന് 19 വൈദികരെ പത്തു രാജ്യങ്ങളിലേക്കായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചിട്ടുണ്ട്.

സിയൂള്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ യോം സൂ ചിങ്ങിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക കുര്‍ബാനയെ തുടര്‍ന്നാണ് മിഷനറിമാര്‍ യാത്ര തിരിച്ചത്. നമ്മുടെ കര്‍ത്താവിന്റെ സുവിശേഷം എല്ലായിടത്തും എത്തിക്കുന്നതിനായി എല്ലാവര്‍ഷവും ഞങ്ങള്‍ ഞങ്ങള്‍ക്കാവുന്നതിന്റെ ഏറ്റവും മികച്ചത് ചെയ്യും.

മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഫാ. പാര്‍ക്ക് യു ഹീ പറയുന്നു.

You must be logged in to post a comment Login