വിദേശ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ചൈനീസ് പ്രസിഡന്റ്

വിദേശ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ചൈനീസ് പ്രസിഡന്റ്

ചൈന: വിദേശത്തു നിന്നുമുള്ള മതപരമായ സ്വാധീനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ചൈനീസ് പ്രസിഡന്റ് സി ചിന്‍പിങ്ങ്.

കിഴക്കന്‍ ചൈന പ്രദേശങ്ങളിലെ ദേവാലയങ്ങളില്‍ നിന്ന് കുരിശുകള്‍ നീക്കം ചെയ്യുന്നതും മുസ്ലീം സഹോദരങ്ങള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന സിന്‍ജിയായാങ്ങ് പ്രദേശങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനും താടി വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ഇക്കാര്യമറിയിച്ചത്.

അന്യരാജ്യങ്ങളില്‍ നിന്നുള്ള മതപരമായ മുറിപ്പെടുത്തലുകളെയും തീവ്രവാദികളുടെ ആശയപരമായ ലംഘനങ്ങള്‍ക്കെതിരെയും എപ്പോഴും കണ്ണു വേണമെന്നും പ്രസിഡന്റ് പറഞ്ഞു.

You must be logged in to post a comment Login