വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭ നല്‍കിയ സംഭാവനകള്‍ അമൂല്യം: നാഗാലാന്റ് മുഖ്യമന്ത്രി

നാഗാലാന്റ്: വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭ നല്‍കിയ സംഭാവനകള്‍ അമൂല്യമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി ടി.ആര്‍.സെലിയാങ്. നാഗാലാന്റിലെ ദീമാപ്പൂരിലുള്ള ഓള്‍ സെയിന്റ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാലയളവിനുള്ളിലെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ദീമാപൂരിലുള്ള അനേകമാളുകള്‍ക്ക് സ്‌കൂള്‍ സ്ത്യുത്യര്‍ഹമായ സേവനമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍, പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയില്‍ കത്തോലിക്കാ സഭ നടത്തിയിട്ടുള്ള വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഉദാഹരണമാണ് ഈ സ്‌കൂള്‍. മുന്നോട്ടും ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മറക്കരുതെന്നും ഡി.ആര്‍ സെലിയാങ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login