വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാപ്രവണതയെക്കുറിച്ചു പഠിക്കാന്‍ മധ്യപ്രദേശിലെ സഭ

വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാപ്രവണതയെക്കുറിച്ചു പഠിക്കാന്‍ മധ്യപ്രദേശിലെ സഭ

ഭോപ്പാല്‍: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യയെക്കുറിച്ചു പഠിക്കാന്‍ മദ്ധ്യപ്രദേശിലെ കത്തോലിക്കാ സഭാനേതാക്കള്‍ തയ്യാറെടുക്കുന്നു. ഇതിനായി പ്രശ്‌നപരിഹാരസെല്‍ രൂപീകരിക്കാനും ധാരണയായി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ഭീതിജനകമായ അവസ്ഥയാണിതെന്നും പ്രശ്‌നത്തെ ഫലപ്രദമായ രീതിയില്‍ നേരിടണമെന്നും ഭോപ്പാല്‍ അതിരൂപതാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാദര്‍ മരിയ സ്റ്റീഫന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി അതിരൂപതയുടെ നേതൃത്വത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും പ്രത്യേക പരിശീലനവും നല്‍കി.

കുട്ടികളുടെ മേല്‍ അദ്ധ്യാപകരും മാതാപിതാക്കളും അമിതസമ്മര്‍ദ്ദം ചെലുത്തരുതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. ഇത് കൊലപാതകത്തിനു തുല്യമാണ്. പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login