വിധവയായി..ഒടുവില്‍ വിശുദ്ധയും. ഒരു പ്രഭ്വിയുടെ ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങള്‍

വിധവയായി..ഒടുവില്‍ വിശുദ്ധയും. ഒരു പ്രഭ്വിയുടെ  ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങള്‍

ഒരു പ്രഭു കുടുംബാംഗമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഒളിമ്പിയ. പിഞ്ചു പ്രായത്തിലേ അനാഥയായിത്തീര്‍ന്ന ഒളിമ്പിയ പിന്നീട് വളര്‍ന്നത് വിശുദ്ധ ആമ്പിലോച്ചിയസിന്റെ സഹോദരി തിയോഡേഷ്യയുടെ സംരക്ഷണയിലായിരുന്നു.

ക്രിസ്തീയ പുണ്യങ്ങളാല്‍ അഭിവൃദ്ധിപ്പെട്ടതായിരുന്നു അവളുടെ ജീവിതം. പതിനെട്ട് വയസായപ്പോഴേയ്ക്കും ക്രിസ്തീയ പുണ്യങ്ങളുടെ ഉദാത്ത മാതൃകയായി ഒളിമ്പിയ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഒളിമ്പിയ സമ്പന്നനായ നെബ്രിഡിയസിനെ വിവാഹം ചെയ്തു.

എന്നാല്‍ ഇന്ദ്രിയനിഗ്രഹത്തോടെ തങ്ങള്‍ ജീവിക്കും എന്ന് രണ്ടുപേരും പരസ്പരം വാഗ്ദാനം ചെയ്തിരുന്നു. സ്വര്‍ഗ്ഗീയമായ ആ കൂടിച്ചേരലിന് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പുണ്യങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് പ്രതിഫലം വാങ്ങാനായി നെബ്രിഡിയസ് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.

ചക്രവര്‍ത്തി രണ്ടാമതൊരു വിവാഹത്തിന്അവളെ പ്രേരിപ്പിച്ചപ്പോള്‍ ഒളിമ്പിയയുടെ മറുപടി ഇങ്ങനെയായിരുന്നു.

” ഒരു വിവാഹജീവിതം തുടരുകയായിരുന്നു എന്നെക്കുറിച്ചുള്ള ദൈവഹിതമെങ്കില്‍ അവിടുന്നൊരിക്കലും എന്റെ ജീവിതപങ്കാളിയെ തിരിച്ചുവിളിക്കുകയില്ലായിരുന്നു. അതോടെ വിവാഹജീവിതവുമായുള്ള എന്റെ ഉടമ്പടി അവസാനിച്ചു. ഇനി ദൈവത്തില്‍ മാത്രം ശരണപ്പെട്ടുകൊണ്ടുള്ളതാണ് എന്റെ ജീവിതം…”

തുടര്‍ന്ന് ഒളിമ്പിയയുടെ ജീവിതം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മാത്രം കേന്ദ്രീകൃതമായി. സമ്പത്തു മുഴുവന്‍ പാവങ്ങള്‍ക്കായി അവള്‍ ചെലവഴിച്ചു. എല്ലാ അടിമകളെയും മോചിപ്പിച്ചു. അവരാരും തന്നെ സേവിച്ചുകഴിയണമെന്ന് ഒളിമ്പിയ ആഗ്രഹിച്ചില്ല. ആ അടിമകളുടെ സംരക്ഷണത്തിനായും സമ്പത്ത് അവള്‍ മാറ്റിവച്ചു. പള്ളികള്‍ പണികഴിപ്പിക്കുകയും ചെയ്തു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ ആര്‍ച്ച് ബിഷപ് നെക്ടാറിയസ ഒളിമ്പിയയോട് അനുഭാവമുള്ള വ്യക്തിയായിരുന്നു. സഭാശുശ്രൂഷകള്‍ക്കായി അദ്ദേഹം ഒളിമ്പിയായെ നിയമിച്ചിട്ടുണ്ട്. അള്‍ത്താര ഒരുക്കുക, പുരോഹിതരെ ഉപവിപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക, സുവിശേഷപ്രഘോഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുക എന്നിവയായിരുന്നു ഒളിമ്പിയായുടെ കടമകള്‍.

നെക്ടാറിയസിന്റെ പിന്‍ഗാമിയായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റവും ഒളിമ്പിയായെ ആദരിക്കുകയും അവരുടെ സഹായത്തോടെ അഗതികള്‍ക്കും വൃദ്ധര്‍ക്കുമായി ആശുപത്രികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

404 ല്‍ പ്രവാസിയായി കഴിയേണ്ടി വന്ന സാഹചര്യത്തില്‍ പോലും ഒളിമ്പിയായുടെ സേവനപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം കത്തെഴുതിയിരുന്നു. 410 ല്‍ മരണം സംഭവിക്കുംവരെ പരോപകാരപ്രവൃത്തികളില്‍ ഒളിമ്പിയ മുന്‍പന്തിയിലായിരുന്നു. രോഗങ്ങളോ അതിന്റെ ദുരിതങ്ങളോ അവയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒളിമ്പിയായെ പ്രേരിപ്പിച്ചില്ല.

ബി

You must be logged in to post a comment Login