വിമാനത്താവളങ്ങളും സുവിശേഷവത്കരണത്തിന്റെ വേദിയാക്കാം: ഫ്രാന്‍സിസ് പാപ്പ

വിമാനത്താവളങ്ങളും സുവിശേഷവത്കരണത്തിന്റെ വേദിയാക്കാം: ഫ്രാന്‍സിസ് പാപ്പ

Pope-Francis1വിമാനത്താവളങ്ങള്‍ വരെ സുവിശേഷവത്കരണത്തിന്റെ വേദിയാക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ. കാത്തലിക് സിവില്‍ ഏവിയേഷന്‍ അംഗങ്ങളുടെ ആഗോളസമ്മേളനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. വിമാനത്താവളങ്ങളിലെ സുവിശേഷവത്കരണം തന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാനചര്‍ച്ചാവിഷയം.

‘ഒരുപാടാളുകള്‍ ദിവസേന വരികയും പോകുകയും ചെയ്യുന്ന ഇടമാണ് വിമാനത്താവളങ്ങള്‍. കുട്ടികളും മുതിര്‍ന്നവരും അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവരില്‍ പലര്‍ക്കും ഏതെങ്കിലും രീതിയിലുള്ള സഹായങ്ങള്‍ ആവശ്യമായി വന്നേക്കാം. വിമാനത്താവളങ്ങളില്‍ ദിവസേനയെത്തുന്ന ആളുകളിലേക്ക് ഇത്തരത്തില്‍ സഹായമെത്തിക്കുമ്പോള്‍ ക്രിസ്തുവിന്റെ സുവിശേഷവത്കരണദൗത്യത്തിലാണ് നാം പങ്കാളികളാകുന്നത്’ മാര്‍പാപ്പ പറഞ്ഞു.

വിമാനത്താവളങ്ങള്‍ ദൈവവുമായുള്ള സമാഗമത്തിന്റെ വേദി കൂടിയാക്കി മാറ്റാന്‍ സാധിക്കും. ജീവനക്കാരില്‍ പലരും ചിലപ്പോള്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരിക്കും. അവരിലേക്കും ഈ സുവിശേഷവത്കരണ ദൗത്യം എത്തിക്കാനാകും. ഒരു വലിയ നഗരം പോലെ പലതരത്തിലുള്ള ആളുകളെ കാണാന്‍ സാധിക്കുന്ന ഇടങ്ങള്‍ കൂടിയാണ് വിമാനത്താവളങ്ങള്‍. ഈ വ്യത്യസ്തതയിലേക്കാണ് നാം സുവിശേഷവത്കരണദൗത്യവുമായി ഇറങ്ങിച്ചെല്ലേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login