വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പാപ്പ സംസാരിച്ച ആനുകാലിക പ്രശ്‌നങ്ങള്‍?

വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പാപ്പ സംസാരിച്ച ആനുകാലിക പ്രശ്‌നങ്ങള്‍?

അര്‍മേനിയ: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനായി ബ്രിട്ടന്‍ വോട്ടു ചെയ്തതിനെക്കുറിച്ചും, കൊളംബിയയില്‍ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ക്ക് ഒപ്പു വച്ചതിനെക്കുറിച്ചുമാണ് ഫ്രാന്‍സിസ്സ് മാര്‍പാപ്പ റോമില്‍ നിന്ന് അര്‍മേനിയയിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനത്തില്‍ വച്ച് മീഡിയാ പ്രവര്‍ത്തകരോട് സംസാരിച്ചത്.

ബ്രിട്ടനിലെ ജനങ്ങളുടെ അഭിപ്രായമാണ് അവര്‍ വോട്ടിലൂടെ രേഖപ്പെടുത്തിയത്. ബ്രിട്ടന്റെ നന്മ ഉറപ്പു വരുത്തുന്നതിന് ഇതിലൂടെ നാം ഉത്തരവാദികളാവുകയാണ് ചെയ്യുന്നത്. അതോടൊപ്പം മറ്റു യൂറോപ്യന്‍ ഭൂഖണ്ഡങ്ങളുമായി സഹവസിച്ച് നല്ലരീതിയില്‍ മുന്‍പോട്ടു പോകുന്നതും നാം ഉറപ്പു വരുത്തണം.

കൊളംബിയയിലെ സമാധാന പ്രവര്‍ത്തനങ്ങളില്‍ പാപ്പ സന്തോഷിച്ചു. 50 വര്‍ഷം നീണ്ടു നിന്ന യുദ്ധത്തിനും ഗറില്ല വാറിനും അവസാനം കാണുവാനുള്ള നടപടികളില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്ലാദം പ്രകടിപ്പിച്ചു. വിപരീതഫലങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ സമാധാന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login