വിയറ്റ്‌നാം ജയിലിലില്‍ തടവിലായിരുന്ന ക്രൈസ്തവരെ മോചിപ്പിച്ചു

വിയറ്റ്‌നാം ജയിലിലില്‍ തടവിലായിരുന്ന ക്രൈസ്തവരെ മോചിപ്പിച്ചു

viet-MMAP-mdനാലു വര്‍ഷമായി വിയറ്റ്‌നാമിലെ ജയിലില്‍ തടവിലായിരുന്ന ക്രൈസ്തവരെ സര്‍ക്കാര്‍ മോചിപ്പിച്ചു. കത്തോലിക്കാ ബ്ലോഗറായ പൗലോസ് ലി വാനും പ്രൊട്ടസ്റ്റന്റ് നേതാവ്യ ഗുയെന്‍ വാനുമാണ് വിചാരണയെത്തുടര്‍ന്ന് ജയില്‍മോചിതരായത്. 2011 ലാണ് ഇരുവരും അറസ്റ്റിലാകുന്നത്. നമുഷ്യാവകാശപ്രവര്‍ത്തകര്‍, മതസംഘടനകളുടെ ഭാഗമായിട്ടുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാകുന്നത്. യാതൊരു വിധ വാറണ്ടും ഇല്ലാതെയായിരുന്നു ഇവരുടെ അറസ്റ്റ്. വിചാരണയുടെ ഘട്ടങ്ങളില്‍ ഇവര്‍ക്കാവശ്യമായ നിയമസഹായവും ലഭിച്ചിരുന്നില്ല.

ജയിലില്‍ അധികാരിളുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ഗുയെന്‍ വാന്‍ പറയുന്നു. താന്‍ കുറ്റക്കാരനാണ് എന്നു പറയുന്ന രേഖയില്‍ ഒപ്പിട്ടാല്‍ തന്നെ മോചിപ്പിക്കാമെന്ന് ആവശ്യവുമായി പല തവണ അധികാരികള്‍ തന്നെ സമീപിച്ചിരുന്നെന്നും ഇതൊരു കെണിയായിരുന്നെന്നും ഗുയെന്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ക്കെതിരെ മാത്രമല്ല, ബുദ്ധമതസ്ഥര്‍ക്കെതിരെയും വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഇത്തരം പീഡനങ്ങള്‍ തുടരുകയാണ്.

You must be logged in to post a comment Login