വിയറ്റ്‌നാം മാറ്റത്തിന്റെ പാതയില്‍

വിയറ്റ്‌നാം മാറ്റത്തിന്റെ പാതയില്‍

vietnamക്രിസ്ത്യന്‍ പളളികളുടെ ആവശ്യപ്രകാരം രാജ്യത്തെ മതസംഘടനകളെ നിയന്ത്രിക്കുന്ന നിയമങ്ങളെ തിരുത്തിയെഴുതുവാന്‍ തയ്യാറാവുകയാണ് വിയറ്റ്‌നാം സര്‍ക്കാര്‍. 2013ല്‍ രാജ്യത്ത് നടപാകിയ നിയമങ്ങളെയാണ് സര്‍ക്കാര്‍ മാറ്റിയെഴുത്തുന്നത്.
ഇപ്പോള്‍ നിലനില്‍ക്കുന്ന പല നിയന്ത്രണങ്ങളെയും ഒഴിവാക്കി മതസംഘടനകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍ക്കുന്നതാണ് പുതിയ നടപടിയെന്ന് മതനേതാകള്‍ അഭിപ്രായപെട്ടു. ‘പഴയ നിയമമനുസരിച്ച് ഇരുപതോ അതില്‍ കൂടുതലോ വര്‍ഷം നിലനിന്നിരുന്ന മതസംഘടനകളെ മാത്രമേ രാജ്യത്ത് അംഗീകരിച്ചിരുന്നുള്ളു. എന്നാല്‍ പുതിയ നടപടിയനുസരിച്ച് ഇത് പത്തു വര്‍ഷമായി കുറയും’ എന്ന് പ്രൊട്ടസ്റ്റന്റെ സഭയിലെ പാസ്റ്റര്‍ പറയുന്നു. മതങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍ക്കുന്നത് രാജ്യത്തിന് നന്മയെ ചെയ്യുകയുള്ളുയെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ എന്ന സംഘടനയുടെ കണകനുസരിച്ച് വിശ്വാസികളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന രാജ്യങ്ങളില്‍ വിയറ്റ്‌നാം പതിനാറാം സ്ഥാനത്താണുള്ളത്. ഇതിലൊരു മാറ്റം കൊണ്ടുവരാന്‍ പുതിയ നിയമത്തിന് സാധികുമെന്ന് അധികാരികളും വിശ്വാസികളും ഒരേപോലെ കരുതുന്നു..

You must be logged in to post a comment Login