വിയറ്റ്‌നാമിലെ ചുവന്ന മണ്ണില്‍ ആദ്യ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനം

വിയറ്റ്‌നാമിലെ ചുവന്ന മണ്ണില്‍ ആദ്യ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനം

ഹോ ചി മിന്‍ഹ് സിറ്റി: നീണ്ട 40 വര്‍ഷങ്ങള്‍ക്കു ശേഷം വിയറ്റ്‌നാമില്‍ കത്തോലിക്ക സഭയുടെ ആദ്യ സര്‍വ്വകലാശാല തുറന്നു.

ആത്മായരിലും, ഈശ്വര വിശ്വാസികളിലും വൈദികരിലും കാര്യക്ഷമതയെ ഉത്തേജിപ്പിക്കുക, ദൈവശാസ്ത്ര അറിവുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ സര്‍വ്വകലാശാല സ്ഥാപിതമായിരിക്കുന്നത്. സ്ഥാപനത്തിന്റെ റെക്ടറായ ബിഷപ്പ് ജോസഫ് ദിന്‍ഹ് ഡ്യൂക് ഡവോ പറഞ്ഞു.

1975ല്‍, കമ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നപ്പോള്‍ മുതല്‍ രാജ്യത്ത് സഭ നടത്തുന്ന സ്‌കൂളുകള്‍ ഇല്ലാതെയായി. 2016ന്റെ അവസാനത്തില്‍ കത്തോലിക്ക യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനുള്ള അധികാരം 2015 ഡിസംബറിലാണ് വിയറ്റ്‌നാം സര്‍ക്കാറില്‍ നിന്നും ആര്‍ച്ച്ബിഷപ്പ് പോള്‍ ബുയി വാന്‍ ഡോകിന് ലഭിച്ചത്.

യൂണിവേഴ്‌സിറ്റിയുടെ പ്രാരംഭഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറവാണെങ്കിലും- 23 വൈദിക വിദ്യാര്‍ത്ഥികള്‍, വരും വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി വളര്‍ന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍ച്ച്ബിഷപ്പ് ഡോക് പറഞ്ഞു.

വിയറ്റ്‌നാമിന്റെ 6-7വരെയുള്ള ജനസംഖ്യയില്‍ 5 മില്യന്റെ മുകളിലുള്ള ആളുകള്‍ കത്തോലിക്കരാണ്. ലൈസന്‍സ്, ഡോക്ടറേറ്റ്, ബിരുധം എന്നിവ പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഒരുക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മനശാസ്ത്രം,സയന്‍സ്, കാനോനികനിയമം എന്നിവ പറിക്കുന്നതിനായുള്ള സൗകര്യമുണ്ടാകും.

You must be logged in to post a comment Login