വിരമിക്കുന്ന ഫാ. തോമസ് പനക്കലിനായി ദിവ്യബലിയര്‍പ്പിച്ചു

വിരമിക്കുന്ന ഫാ. തോമസ് പനക്കലിനായി ദിവ്യബലിയര്‍പ്പിച്ചു

FullSizeRender

 

 

 

 

 

 

 

20 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്യുന്ന ഫാ. തോമസ് പനക്കലിന്റെ ബഹുമാനാര്‍ത്ഥം ഇല്ലിനോയ്‌സ് ഷിക്കാഗോ മേരി ക്വീന്‍ ഓഫ് ഹെവനില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫാ. തോമസ്, ഫാ. ജോസ്‌ലാഡ് കോയില്‍പറമ്പില്‍ എന്നിവര്‍ ബലിക്കു നേതൃത്വം നല്‍കി. ഷിക്കാഗോ കേരള ലാറ്റിന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരെദോ സ്വാഗതം ആശംസിക്കുകയും തോമസച്ചന്റെ മികച്ച സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫാ. ജോസ്‌ലാഡ് കോയില്‍പറമ്പില്‍, ഫാ. ജോണ്‍ പുത്തന്‍വീട്ടില്‍ എന്നിവരും 55 വര്‍ഷത്തെ പൗരോഹിത്യ ജീവിതം പുര്‍ത്തിയാക്കിയ തോമസച്ചന് കൃതജ്ഞത അര്‍പ്പിച്ചു സംസാരിച്ചു. യുഎസില്‍ വരുന്നതിനു മുമ്പ് ഫാ. തോമസ് ഡല്‍ഹി അതിരൂപതയില്‍ സേവനം ചെയ്തിരുന്നു.

You must be logged in to post a comment Login